നവീന്‍ ബാബുവിന്‍റെ മരണം: കോടതി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കാമെന്ന് സിബിഐ, എതിർത്ത് സർക്കാർ

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. ഹർജി 12 ന് പരിഗണിക്കാനായി മാറ്റി.

അതേസമയം കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാ‍ർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നൽകും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. പക്ഷേ പൊളിറ്റിക്കൽ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു.

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നവീന്‍റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ഹർജിയിൽ ആരോപിച്ചിരിക്കുന്നു. എന്നാൽ എഡിഎമ്മിന്റേത് ആത്മഹത്യയല്ലേ എന്നും കൊലപാതകമെന്നു സംശയിക്കാൻ എന്താണ് കാരണമെന്നും കോടതി നേരത്തെ ചോദിച്ചു.
കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാ​​ഹചര്യത്തിലാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നാണ് കുടുംബം പ്രധാനമായും ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വാദം.

നവീൻ ബാബുവിൻ്റേത് കൊലപാതകമാണോയെന്ന് സംശയമെന്നും കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നവീന്‍ ബാബുവിനെ കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ല. യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടു. മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രതിയുടെയും സാക്ഷികളുടെയും ഫോണ്‍ കോള്‍ രേഖകള്‍, കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കണമെന്നായിരുന്നു ഹര്‍ജിലെ ആവശ്യം.

പാകിസ്ഥാനിൽ സാമ്പത്തിക ഞെരുക്കം; സ്‌കൂളുകളും കോളേജുകളും അടച്ചു, അവശ്യവസ്തുക്കള്‍ക്ക് തീവില

പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഷെഹബാസ് ഭരണകൂടം. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം സാമ്പത്തിക ഞെരുക്കം ശക്തമായതോടെയാണ് പാകിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. ഹോര്‍മുസ് പ്രതിസന്ധി എണ്ണ വരവിനെ പൂര്‍ണ്ണമായി ബാധിച്ചു കഴിഞ്ഞു....

10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കലൂർ സ്റ്റേഡിയത്തിത്തിൽ 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് ഇന്ന് കൈവന്നിരിക്കുന്നതെന്നു...

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. പരിപാടി ബഹിഷ്കരിക്കാൻ ആണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന...

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു

13 വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടു. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നാണ്...

“താൻ എത്തിയത് ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാൻ, കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ”: പ്രധാനമന്ത്രി നരേന്ദ്രമോദി

കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ ആണെന്നും കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യം കേന്ദ്രം അം​ഗീകരിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി, പതിനായിരം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. 11.30ഓടുകൂടിയാണ് മോദി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്....

നിയമസഭാ തെരഞ്ഞെടുപ്പ്; 50 പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് കേരള ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള നേതൃത്വം അൻപതോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചു. നിലവിലെ പട്ടികയിൽ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. വരാനിരിക്കുന്ന മാർച്ച് 12-ലെ...

ഗണേഷ് കുമാർ രാജിവെക്കില്ല; കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി, മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി ഗണേഷ് കുമാർ. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി...