ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു

പുലർച്ചെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 10 നക്സലുകൾ കൊല്ലപ്പെട്ടു. എകെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നക്‌സലുകൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും 10 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ ജനറൽ ബസ്തർ, പി സുന്ദർരാജ് സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജനുവരി മുതൽ കുറഞ്ഞത് 257 നക്സലുകളെങ്കിലും കൊല്ലപ്പെട്ടു. 861 പേർ അറസ്റ്റിലാവുകയും 789 പേർ കീഴടങ്ങുകയും ചെയ്തു. മരണങ്ങളുടെ എണ്ണം 2010-ലെ ഏറ്റവും ഉയർന്ന 1,005-ൽ നിന്ന് 2024 സെപ്റ്റംബറിൽ 96 ആയി 90 ശതമാനം കുറഞ്ഞു.നാല് പതിറ്റാണ്ടുകൾക്ക് ശേഷം 2022 ൽ ആദ്യമായി മരണസംഖ്യ 100 ൽ താഴെയായി. 2026-ഓടെ ഛത്തീസ്ഗഢ് പൂർണമായും നക്‌സലുകളിൽ നിന്ന് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ നാല് സ്ഥാനാർത്ഥികൾ പത്രികകൾ പിൻവലിച്ചു, മത്സരിക്കുന്നത് 10 പേർ

നിലമ്പൂർ നിയമസഭാ ഉപതെരെഞ്ഞെടുപ്പിൻ്റെ മത്സര ചിത്രം തെളിയുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് ഇതുവരെ നാല് സ്ഥാനാർത്ഥികൾ പത്രികകൾ പിൻവലിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത് പേരാണ് ഇനി മത്സര രംഗത്തുള്ളത്. പിവി...

12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കി അമേരിക്ക

ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ചില രാജ്യങ്ങളിൽ നിന്നുള്ള യാത്ര നിരോധിക്കുന്ന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ,...

ട്രോളിങ് നിരോധനം ഈ മാസം പത്ത് മുതൽ ജൂലൈ 31 വരെ

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി മന്ത്രിസഭാ യോ​ഗം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31...

കേരളത്തിൽ ബലി പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ, വെള്ളി പ്രവൃത്തിദിനം

സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. നാളെ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ...

തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർസിബി 10 ലക്ഷം രൂപ വീതം ധനസഹായം നൽകും

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സഹായ ഫണ്ട് രൂപീകരിക്കുമെന്നും ആർസിബി പ്രഖ്യാപിച്ചു. ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെ (പിബികെഎസ്)...

ബലി പെരുന്നാളിനെ വരവേൽക്കാൻ ബിഗ് ഈദ് സേവേഴ്സുമായി ലുലു

ബലിപെരുന്നാൾ ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. ഉപഭോക്താക്കൾക്ക് 20 മുതൽ 60% വരെ ആദായ വിൽപനയുമായി ലുലു ഒരുക്കുന്ന ബിഗ് ഈദ് സേവേഴ്സ് ക്യാപെയ്നും തുടക്കമായി. ആവശ്യസാധനങ്ങൾ ഉൾപ്പടെ വൻ വിലക്കുറവാണ്...

ബെംഗളൂരുവിൽ ആർ സി ബി വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) കർണാടക സർക്കാർ നടത്തിയ അനുമോദന ചടങ്ങിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 11 പേരുടെ...

യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് വിവിധ ജയിലുകളിലുള്ള 2910 തടവുകാരെ വിട്ടയയ്ക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു

ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ജയിലുകളിലുള്ള 2910 തടവുകാരെ വിട്ടയയ്ക്കാൻ അതാത് എമിറേറ്റുകളിലെ ഭരണാധികാരികൾ ഉത്തരവിട്ടു. തടവുശിക്ഷ അനുഭവിക്കുന്ന കാലത്ത് നല്ല നടപ്പിനു വിധേയരായ വിവിധ രാജ്യക്കാരെയാണ് മോചനത്തിന് തിരഞ്ഞെടുക്കുക. തെറ്റുകളിൽ...