ഉത്തർപ്രദേശിൽ ആശുപത്രിയിൽ തീപിടുത്തം, 10 നവജാത ശിശുക്കൾ മരിച്ചു

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടനടി 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാല്‍ പത്ത് കുഞ്ഞുങ്ങള്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ടെന്നും ഝാന്‍സി കളക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.

സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്.

ആരാണ് തഹവ്വൂർ റാണ? കൂടുതൽ അറിയാം..

കാനഡയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ വ്യാപാരിയാണ് തഹാവൂർ ഹുസൈന്‍ റാണ. 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ആണ്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ...

യുഎസിൽ നിന്ന് നാടുകടത്തിയ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു

യുഎസിൽ നിന്ന് നാടുകടത്തിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയില്‍ എത്തിച്ചു. അല്പം മുൻപാണ് തഹാവൂര്‍ റാണയുമായി യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇയാളെ അതീവ സുരക്ഷയിൽ...

പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് നയം താൽക്കാലികമായി മരവിപ്പിച്ചു. പ്രാബല്യത്തിൽ വന്ന് വെറും 24 മണിക്കൂറിന് ശേഷമാണ് 90 ദിവസത്തേക്ക് നിർത്തിവെച്ചതായുള്ള പ്രഖ്യാപനം. 75-ലധികം രാജ്യങ്ങൾ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്തിട്ടില്ലെന്നും...

ഗോകുലം ഗോപാലനെ പിന്തുടർന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു

സിനിമ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ചിട്ടിയിൽ ചേർന്ന മുഴുവൻ വ്യക്തികളുടേയും വിവരങ്ങൾ കൈമാറണമെന്ന് ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടു. നിലവിൽ ലൈസൻസുള്ള കുറികളുടെ എണ്ണം...

കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ് കേസ്; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികൾക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ, എസ് എൻ ജീവ, റിജിൽ ജിത്ത്, കെ പി രാഹുൽ രാജ്,...

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഉത്തരവുകളൊക്കെയുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ...

സ്വർണവിലയിൽ വീണ്ടും കുതിപ്പ്, ചരിത്രത്തിൽ ആദ്യമായി ഒറ്റ ദിവസം 2000ത്തിലധികം രൂപയുടെ വർധനവ്

സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർദ്ധിച്ചത്. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്....

ഭവന, വാഹന വായ്പകൾക്ക് ഇനി പലിശ നിരക്ക് കുറയും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന വായ്പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. റിപ്പോ നിരക്കിലെ...