ശ്രദ്ധനേടി “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ”, പുസ്തകമേളയിൽ പുസ്തകത്തിനായി പ്രത്യേക ഇടം

ചരിത്ര സംസ്കാരങ്ങൾ മറഞ്ഞിരിക്കുന്ന മെലീഹയിടെ ചരിത്രം പറയുന്ന “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” പുറത്തിറക്കി. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ ‘അസൗലിൻ’ പബ്ലിഷേഴ്സ് ആണ് “മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും.

അപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്നതാണ് ഈ പുതിയ പുസ്തകം. 43-ആം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.

“ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ​ഗവേഷകർ, വിഷയത്തിൽ അവ​ഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.

ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു.

ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഈസ യൂസഫ് ഉൾപ്പെടെയുള്ള ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.

“മെലീഹ – ‌ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ” എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി ഷാർജ ഹൗസ് ഓഫ് വിസ്ഡം പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്.
​ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം.

“വിദ്യാർത്ഥികൾക്കും ​ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് വിശ്വസിക്കുന്നത്” – പവിലിയൻ അനാവരണ വേളയിൽ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.

ഹൗസ് ഓഫ് വിസ്ഡത്തിൽ നടന്ന ചടങ്ങിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി (എസ്‌സിടിഡിഎ) ചെയർപേഴ്‌സൺ ഖാലിദ് ജാസിം അൽ മിദ്ഫ, ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീർ, ഹൗസ് ഓഫ് വിസ്ഡം ഡയറക്ടർ മർവ അൽ അഖ്റൂബി എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.

“യുഎഇയുടെ ചരിത്രവും പൈതൃകവും അടയാളപ്പെടുത്താനും പ്രചരിപ്പിക്കാനുമായുള്ള ഈ ശ്രമത്തിൽ, ഷുറൂഖിനോടൊപ്പം പങ്കാളികളാവാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അറിവിന്റെയും വായനയുടെയും കേന്ദ്രമായ ഹൗസ് ഓഫ് വിസ്ഡത്തിൽ അസൗലിന് മാത്രമായി ഒരിടം എന്നതും ഏറെ ആഹ്ലാദം പകരുന്ന നേട്ടമാണ്” ചടങ്ങിൽ പങ്കെടുത്ത് അസൗലിൻ പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപകൻ പ്രോസ്പർ അസൗലിൻ പറഞ്ഞു.

അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത പ്രസാധകരാണ് അസൗലിൻ. ലോകത്തെ പല പ്രമുഖന​ഗരങ്ങളുടെയും ചരിത്രവും വർത്തമാനകാലവും രേഖപ്പെടുത്തിയിട്ടുള്ള അസൗലിന്റെ പുസ്തകങ്ങൾ, സാംസ്കാരിക പ്രസിദ്ധീകരണമേഖലയിൽ കലാപരമായി ആഴത്തിലുള്ള അടയാളപ്പെടുത്തലുകളായാണ് കണക്കാക്കപ്പെടുന്നത്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...