ഉപതെരഞ്ഞെടുപ്പിൽ വഖഫ് പ്രധാന ചർച്ചയാകും: കെ സുരേന്ദ്രൻ

ഉപതിരഞ്ഞെടുപ്പിൽ വഖഫ് വിഷയമാണ് പ്രധാന ചർച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണം നടത്തുന്നത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിനടുത്ത് 600 ഓളം വീടുകളെ ബാധിക്കുന്ന തരത്തില്‍ വഖഫ് ഭീഷണി ഉയര്‍ന്നുവന്നിരിക്കുകയാണ്. എന്‍ഡിഎ യും സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും ഇരകള്‍ക്കൊപ്പം നില്‍ക്കും. യുഡിഎഫ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ നിന്നും ഒളിച്ചോടുകയാണ്. അവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുനമ്പം നിവാസിക്കൾക്ക് വായ്പ എടുക്കാനും നികുതി അടക്കാനും സൗകര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍ ഇവരെ കുടിയൊഴിപ്പിക്കില്ല എന്നതിന് എന്താണ് ഉറപ്പെന്നും സുരേന്ദ്രൻ ചോദിച്ചു.

“ചേലക്കരയിൽ ബിജെപി അട്ടിമറി വിജയം നേടും. വയനാട്ടിൽ ഇടതുമുന്നണികളേയും പിന്നിലാക്കി മുന്നേറ്റം ഉണ്ടാക്കും. പാലക്കാട്‌ ആധികാരിക വിജയം നേടും. വയനാട്ടിൽ എല്‍ഡിഎഫ് പ്രസക്തിയില്ല. ചേലക്കരയിൽ ഇരുമുന്നണികളിലും പ്രശ്നങ്ങളാണ്.” ചേലക്കരയിൽ 5000 ത്തോളം വോട്ടുകൾക്ക് വിജയിക്കുമെന്ന വി. ഡി സതീശന്‍റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു.കഴിഞ്ഞ തവണ യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായി ഇനി ആണവചർച്ച ഇല്ല, ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെ: ഇറാൻ

ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടതോടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ...

ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷം, ഇരു രാജ്യങ്ങളിലും നിരവധി മരണം

ടെല്‍ അവീവ്: ഇറാൻ- ഇസ്രായേൽ സംഘർഷം അതിരൂക്ഷമാകുന്നു. മിസൈൽ ആക്രമണത്തിൽ ഇരുരാജ്യങ്ങളിലും നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ടെഹ്‌റാനിലെ പ്രധാന എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണമുണ്ടായി. തിരിച്ചടിയായി ഇസ്രായേലിലെ ബാറ്റ്...

ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ബ്രിട്ടീഷ് യുദ്ധവിമാനം. 100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്നതാണ് വിമാനം. എന്നാൽ കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇന്ധനം കുറവായതിനാൽ...

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി സൈപ്രസിലേക്ക് തിരിച്ചു, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

സൈപ്രസ്, കാനഡ, ക്രൊയേഷ്യ എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസിലേക്ക് തിരിച്ചു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ...

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കി ഇസ്രായേൽ, ഇറാന്റെ എണ്ണശുദ്ധീകരണശാലയിൽ ആക്രമണം

ഇറാനെതിരായ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെക്കൻ ബുഷെഹർ പ്രവിശ്യയിലെ സൗത്ത് പാർസ് വാതക പാടം ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തമുണ്ടായതായും 14-ാം...

കേദാർനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ തകർന്നുവീണു, ഏഴ് പേർ മരിച്ചു

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് വീണ്‌ ഏഴു മരണം. രുദ്രപ്രയാഗിലെ ഗൗരികുണ്ടിന് സമീപമാണ് അപകടമുണ്ടായത്. കേദാർനാഥിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പൈലറ്റും ഒരു കുട്ടിയും ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന​ എല്ലാവരും കൊല്ലപ്പെട്ടതായി അധികൃതർ...

ഇസ്രായേൽ-ഇറാൻ സംഘർഷം; ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഏതെങ്കിലും വിധത്തിൽ തങ്ങളെ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത...

ഷാങ്ഹായ് യോഗത്തിനായി രാജ്‌നാഥ് സിംഗ് ഈ മാസം ചൈനയിലേക്ക് പോവും

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈ മാസം അവസാനം ചൈനയിലെ ക്വിങ്‌ദാവോ സന്ദർശിക്കാൻ സാധ്യതയുണ്ട്. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്...