ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ലയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്

ബെയ്‌റൂട്ടിലെ തീവ്രവാദ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്‌റല്ലയുടെ ശവസംസ്‌കാരം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇസ്രായേലുമായി ഹിസ്ബുള്ളയുടെ ശത്രുത രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിയോഗത്തെത്തുടർന്ന് ലെബനൻ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. നസ്‌റല്ലയുടെ കൊലപാതകം ദീർഘകാലമായി തുടരുന്ന സംഘർഷത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ.

നസ്‌റല്ലയുടെ തിരോധാന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനിൽ പ്രതിഷേധമുയർന്നിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറുടെ ഫോട്ടോഗ്രാഫുകൾ പിടിച്ച് പ്രകടനക്കാർ “ഡൌൺ വിത്ത് യു.എസ്”, “ഡൌൺ വിത്ത് ഇസ്രായേൽ”, “പ്രതികാരം” എന്നിങ്ങനെ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. നസ്‌റല്ലയുടെ കൊലപാതകത്തെ തുടർന്ന് ഇസ്രായേലിന്റെ പല ഭാഗങ്ങളിലും സൈറൺ മുഴങ്ങി. ലെബനൻ വിക്ഷേപിച്ച ഒരു പ്രൊജക്‌ടൈൽ ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്ക് പ്രദേശത്തേക്ക് പതിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലും സൈറണുകൾ മുഴങ്ങി.

നസ്‌റല്ലയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, ഇസ്രായേൽ സൈന്യവും ഇസ്രായേലിലെ സിവിലിയൻ സൈറ്റുകളും ലക്ഷ്യമിടുന്നതായി കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു യൂണിറ്റിൻ്റെ തലവനായ ഹസ്സൻ ഖലീൽ യാസിനേയും ഇല്ലാതാക്കിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

നസ്‌റല്ലയുടെ ബന്ധുവായ ഹാഷിം സഫീദ്ദീൻ ഹിസ്ബുള്ള മേധാവിയായി ചുമതലയേൽക്കുമെന്ന് ഇറാൻ പിന്തുണയുള്ള തീവ്രവാദി സംഘടന അറിയിച്ചു. നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര അഭ്യർത്ഥനകൾക്കിടയിലും തെക്കൻ ലെബനനിൽ “ടാർഗെറ്റഡ് ഗ്രൗണ്ട് റെയ്ഡുകൾ” ആരംഭിച്ചതായി തിങ്കളാഴ്ച രാത്രി ഇസ്രായേൽ പ്രഖ്യാപിച്ചു.

പ്രതികാരമായി, ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 100 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടു. എന്നാൽ, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. സെൻട്രൽ ബെയ്‌റൂട്ടിനെ ലക്ഷ്യമിട്ട് ഇസ്രായേൽ ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലെബനനിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...