ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ ഇന്ന് കമ്മിഷൻ ചെയ്യും

ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി (എസ്‌എസ്‌ബിഎൻ) ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മിഷൻ ചെയ്യും. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്. എസ് 3 എന്ന പേരിലും അറിയപ്പെടുന്ന അരിഘട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ കമ്മിഷൻ ചെയ്യുന്നത്.

ഇന്ത്യൻ നാവികസേന മേധാവി അഡ്‌മിറൽ ദിനേശ് ത്രിപതി, ഹെഡ് ഒഫ് ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് വൈസ് അഡ്‌മിറൽ സുരാജ് ബെറി, മറ്റ് ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും എസ്‌എസ്‌ബിഎൻ പ്രവർത്തിക്കുക.

6,000 ടൺ ഭാരമാണ് ഐഎൻഎസ് അരിഘട്ട് 750 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളായ കെ-15 വഹിച്ച് ഇന്തോ- പസഫിക്ക് മേഖലയിൽ പട്രോളിംഗിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. 112 മീറ്ററാണ് അരിഘട്ടിന്റെ നീളം. അരിഹന്തിന് സമാനമായ 83 മെഗാവാട്ട് പ്രഷറൈസ്‌‌ഡ് ലൈറ്റ് വാട്ടർ റിയാക്‌ടർ തന്നെയാണ് അരിഘട്ടിലും ഉപയോഗിച്ചിരിക്കുന്നത്. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ഇത് സഹായിക്കും. തദ്ദേശീയ ആണവ റിയാക്ടറും തദ്ദേശീയ ആണവ മിസൈലുമാണ് രണ്ട് അന്തർവാഹിനികളിലും ഉള്ളത്.

ഐഎൻഎസ് അരിഹന്ത് ആണ് ഇന്ത്യയുടെ ആദ്യ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി. രാജ്യത്തിന്റെ മൂന്നാം അന്തർവാഹിനിയായ ഐഎൻഎസ് അരിദാമൻ (എസ് 4) അടുത്തവർഷം കമ്മിഷൻ ചെയ്യും. അരിഘട്ടിനും അരിഹന്തിനും അംഗീകാരം ലഭിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് നാവികസേന.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...