നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവം, തെളിവെടുപ്പിനിടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയില്‍ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന് തെക്കേ ബണ്ടിനോട് ചേർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കസ്റ്റ‍ഡിയിലുള്ള യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്. കുഞ്ഞിന്‍റെ മരണം കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ല എന്ന് ആലപ്പുഴ എസ്പി ചൈത്ര ജോൺ ഐപിഎസ് പറഞ്ഞു. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്. പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നത്ഈ മാസം ആറാം തിയ്യതിയാണ് യുവതിയുടെ പ്രസവം നടന്നത്. ഏഴിനാണ് കുട്ടിയെ കുഴിച്ച് മൂടുന്നത്. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പോഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.

പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്നും ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്തു എന്നുമാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പെൺകുട്ടിയും ആൺ സുഹൃത്തും വടക്കേ ഇന്ത്യയിൽ ഒരു കോഴ്സ് പഠിക്കുവാൻ പോവുകയും പിന്നീട് തിരുവനന്തപുരത്ത് ഇവർ ഒരുമിച്ച് ജോലി ചെയ്തു വരികയും ആയിരുന്നു. അങ്ങനെയുള്ള അടുപ്പമാണ് ഈ സംഭവത്തിൽ എത്തിച്ചേർന്നത്.

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കായികമേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ്...

ദ്വിദിന സന്ദർശനത്തിനായി മോദി അർജന്റീനയിൽ; ഉജ്ജ്വല സ്വീകരണം, 57 വർഷത്തിനിടെ അർജന്റീനയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണം 24 ആയി, 20ലധികം കുട്ടികളെ കാണാതായി

അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 24 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. 23 പെണ്‍കുട്ടികളെ കാണാതായി. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന. പുലര്‍ച്ചെ നാലുമണിക്കാണ് വെള്ളപൊക്കമുണ്ടായത്. ഗ്വാഡലൂപ്പ് നദിയില്‍ ഇടിമിന്നലും...

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...