അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 23 ബംഗ്ലാദേശികലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അഗർത്തല റയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പോലീസ് പിടിയിലാകുന്നത്. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരാളെയും ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി) അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ എല്ലാവരും ബംഗ്ലാദേശിലെ ചപ്പായ് നവാബ്ഗഞ്ച് ജില്ലയിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച എംഡി സെലിം റീജ (27) യും പൊലീസ് പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവർ എന്തുതരം പ്രവൃത്തികളിലാണ് ഏർപ്പെട്ടിരുന്നതെന്നും അവർക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.