കനത്ത മഴ, മണ്ണിടിച്ചിൽ; കൊങ്കൺ പാതയിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

കനത്ത മഴ മൂലം ഇന്നലെ രാത്രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനാൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടുവെന്ന് റെയിൽവേ. കേരളത്തിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിൻ റദ്ദാക്കുകയും 9 എണ്ണം വഴി തിരിച്ച് വിട്ടു. രഗ്നഗിരി സെഷനിലാണ് മണ്ണിടിച്ചിൽ. കൂടുതൽ ട്രെയിനുകൾ വഴിതിരിച്ച് വിടും. പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്.

കനത്ത മഴ ട്രാക്കിലെ മണ്ണ് നീക്കുന്നതിന് തടസമാകുന്നെന്ന് റെയിൽവേ അറിയിച്ചു. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസാണ് റദ്ദാക്കി. ഉച്ചയ്ക്ക് 12.45 ന് പൻവേലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ആണ് റദ്ദാക്കിയത്. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് രത്നഗിരി മണ്ണിടിച്ചിൽ. ഖേഡ്, ചിപ്ലൂൺ സ്റ്റേഷനുകളിൽ കുടുങ്ങിയ മുംബൈയിലേക്കുള്ള യാത്രക്കാർക്ക് റെയിൽവേ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തി.

16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടിരുന്നു. 12617 എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, 20909 കൊച്ചുവേളി – പോർബന്തർ എക്സ്പ്രസ്, 16346 തിരുവനന്തപുരം – ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ്, 12977 എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസ്, 12484 അമൃത്സർ – കൊച്ചുവേളി എക്സ്പ്രസ് എന്നീ ട്രെയിനുകളും വഴി തിരിച്ചുവിട്ടു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് അപകടം; ഒരാൾ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഒരാൾ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി...

വെളിപ്പെടുത്തലുകൾ നടത്തിയതിൽ ഭയമില്ല, നടപടി നേരിടാനും തയ്യാർ, രോഗികൾ നന്ദി അറിയിച്ചു: ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ല എന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഈ...

കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകന് സസ്പെൻഷൻ

മലപ്പുറം: ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായി വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവായ അധ്യാപകന് എതിരെ നടപടി. സർക്കാരിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ടികെ...

ഘാനയുടെ പരമോന്നത ദേശീയ ബഹുമതി ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്‌ട്ര സന്ദർശന വേളയില്‍ പ്രസിഡന്റ്...

ഡാബർ ച്യവനപ്രാശിനെതിരെ പരസ്യം, പതഞ്ജലി ആയുർവേദത്തിന് ഇടക്കാല ഉത്തരവിൽ വിലക്ക്

ഡാബർ ച്യവനപ്രാശിനെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദത്തെ ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വിലക്കി. പതഞ്ജലി തങ്ങളുടെ ജനപ്രിയ ഉൽപ്പന്നങ്ങളിലൊന്നിനെക്കുറിച്ച് അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നുവെന്ന്...

ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ 48 മണിക്കൂറിനുള്ളിൽ സാധ്യമാകുമെന്ന് സൂചന

ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 9 സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര...

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ അൽ-ഖ്വയ്ദ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടന ആയ അൽ-ഖ്വയ്ദയും ആയി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം)...

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണു, മൂന്നുപേർക്ക് പരിക്ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗം ആണ് തകർന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധന തുടരുകയാണ്....