ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ

ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ബിസിസിഐ ഓണററി സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ട്വന്റി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. 2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ കാലാവധി.

വെസ്റ്റിന്‍ഡീസിലും യുഎസ്എയിലുമായി കഴിഞ്ഞ മാസം സമാപിച്ച ട്വന്റി 20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പകരക്കാരനായിട്ടാണ് ഗംഭീറിന്റെ നിയമനം. ഗംഭീര്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ കിരീടം നേടിയതാണ് ഗംഭീറിന്റെ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്കുള്ള നിയമനത്തില്‍ നിര്‍ണായകമായത്. പരിശീലകനായി ഗംഭീര്‍ തന്നെ സ്ഥാനമേല്‍ക്കുമെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നുവെങ്കിലും ശമ്പളം സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടതാണ് പ്രഖ്യാപനം വൈകാന്‍ കാരണം. മുന്‍ താരം ഡബ്ല്യു.വി രാമന്‍ ഗൗതം ഗംഭീര്‍ എന്നിവരാണ് പരിശീലകനാകാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തത്.

ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനമായിരിക്കും ഗംഭീറിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. നേരത്തെ ട്വന്റി 20 ലോകകപ്പ് വിജയത്തോടെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച വിരാട് കൊഹ്ലി, രോഹിത് ശര്‍മ്മ എന്നിവരില്ലാതെയാണ് ഗംഭീറിന്റെ ആദ്യ പര്യടനം. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പരയിലും രോഹിത്തും കൊഹ്ലിയും കളിക്കില്ല.

2016 വരെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള ഗംഭീര്‍ 2007ലെ ട്വന്റി 20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് ഗംഭീര്‍ പുറത്തെടുത്തത്. രണ്ട് ലോകകപ്പ് ഫൈനലുകളിലും ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ഗംഭീര്‍ ആയിരുന്നു.

റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാരമേഖല ജീവനക്കാർക്കുള്ള ജോലി സമയം പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ജോലി സമയം 2 മണിക്കൂർ കുറച്ചതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ജീവനക്കാർ സാധാരണയായി എട്ട് മുതൽ ഒമ്പത് മണിക്കൂർ...

കഴിഞ്ഞ വർഷം 95.2 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

2025-ൽ 95.2 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തതായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. ഏറ്റവും തിരക്കേറിയ ദിവസം, മാസം, പാദം, വർഷം എന്നീ റെക്കോർഡുകളാണ് 2025-ൽ വിമാനത്താവളം രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ഡിസംബർ ദുബായ്...

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത...

ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി. റമദാനിൽ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9:00 മുതൽ...

ഒമാനിൽ റമദാൻ വ്രതം ഫെബ്രുവരി 19 മുതൽ ആരംഭിക്കും

ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2026 ഫെബ്രുവരി 19 വ്യാഴാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു. ശഅബാൻ 29-ന് മാസപ്പിറവി കാണാനിടയില്ലെന്ന് ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ...

യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ മേഖലയിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. 2026...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം; ഒരാൾ കൂടി പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. റാന്നിയിൽ നിന്നുമാണ് വൊക്കൻ എന്നുവിളിക്കുന്ന പ്രശോഭിനെ പോലീസ് പിടികൂടിയത്. ഇനി രണ്ടുപേർ കൂടി കേസിൽ അറസ്റ്റിലാകാനുണ്ട്. ഇവർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് വിവരം ലഭിക്കുന്നത്....

അഹമ്മദാബാദ് വിമാനദുരന്തം; അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം

നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതിയും നടപടിക്രമങ്ങളും വിശദീകരിക്കുന്ന റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ഡ്രീംലൈനർ...