ഭൂമി തട്ടിപ്പുകേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഭൂമി തട്ടിപ്പു കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം.
ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അഞ്ചുമാസത്തിനു ശേഷമാണ് സോറന് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിനു ശേഷം സോറൻ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ കഴിയുകയായിരുന്നു. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്.

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് ഇ.ഡി റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതിനിടെ നേതാവിന് ജാമ്യം ലഭിച്ചത് ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം)ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. ജെ.എം.എം എക്സിക്യൂട്ടീവ് പ്രസിഡന്റാണ് സോറൻ. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നല്‍കുന്നതാണ്. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് സോറന്റെ മറ്റൊരു അഭിഭാഷകയായ മീനാക്ഷി അറോറയും വ്യക്തമാക്കി. ഝാർഖണ്ഡ് നിയമസഭാ വിശ്വാസ വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...