കർണാടകയിൽ വെള്ളിയാഴ്ച പുലർച്ചെ ഹവേരി ജില്ലയിലെ ബിയാദാഗി താലൂക്കിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപോർട്ടുകൾ. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെടുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആളുകൾ ഉറങ്ങിപ്പോയിരുന്നതിനാലാണ് മരണ സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായതെന്നും റിപ്പോർട്ടുണ്ട്.
യല്ലമ്മ ദേവിയെ ദർശിക്കുന്നതിനായി തീർത്ഥാടനം കഴിഞ്ഞ് ബെലഗാവി ജില്ലയിലെ സവദത്തിയിൽ നിന്ന് മടങ്ങുകയായിരുന്ന ശിവമോഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാധമിക വിവരം.