സംസ്ഥാനത്ത് തുടർന്നുള്ള ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് റെഡ് അലർട്ടും നിലനിൽക്കുകയാണ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യത.
ഒഡിഷക്കും ഛത്തിസ്ഗഡിൻ്റെ സമീപപ്രദേശങ്ങളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മറ്റൊരു ചക്രവാതച്ചുഴി മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വടക്കു-കിഴക്കു ഭാഗത്തായി സ്ഥിതിചെയുന്നു. ഇതിൻ്റെ ഫലമായി , കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്ക്കോ സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് മുതൽ ജൂൺ 26 വരെ അതി ശക്തമായ മഴയ്ക്കും, ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.