കെഎസ്ആർടിസി ബസും ആംബുലൻസും തടഞ്ഞ് കാട്ടുകൊമ്പൻ കബാലി

അതിരപ്പിള്ളി മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും തടഞ്ഞ് കാട്ടുകൊമ്പൻ കബാലി. ഇന്നലെ വൈകുന്നേരം 5 മണിയോടെ പത്തടിപ്പാലത്ത് വെച്ചാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന കെ. എസ്. ആർ. ടി. സി. ബസ്സിന് മുൻപിൽ കൊമ്പൻ വഴി തടഞ്ഞ് നിന്നത്. 20 മിനിറ്റോളം വഴി തടഞ്ഞ് നിന്ന കബാലി വാഹനം ഏറെ നേരം ഇരമ്പിച്ചതിന് ശേഷമാണ് റോഡിൽ നിന്ന് മാറിയത്. ആനക്കയം മുതൽ ഷോളയാർ വ്യൂ പോയിൻ്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്.

രാത്രി 10 മണിയോടെ ചാലക്കുടിയിൽ നിന്നും ആനയെ കണ്ടു വീണു പരിക്കെറ്റ രോഗിയുമായി വന്ന പട്ടികജാതി വികസന വകുപ്പിൻ്റെ ആംബുലൻസിനെ തോട്ടാപുരക്ക് സമീപം നെല്ലിക്കുന്നു വളവിലും കബാലി തടഞ്ഞിട്ടു. കുറച്ചു നാളുകൾക്ക് മുൻപ് കാടുകയറിയ കാട്ടു കൊമ്പൻ രണ്ടാഴ്ച മുൻപാണ് വീണ്ടും കാനന പാതയിലേക്കെത്തിയത്. വാഹനങ്ങൾക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത്.

ഒട്ടേറെ ഇരു ചക വാഹന യാത്രക്കാർക്ക് കൊമ്പൻ്റെ ആക്രമണശ്രമത്തിനിടയിൽ വീണ് പരുക്കേറ്റിട്ടുണ്ട്. ഷോളയാർ ഡാമിലെ പ്രവേശന കാവടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കബാലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം കബാലിയെ കണ്ടു ഭയന്നോടുന്നതിനിടയിൽ പാറയിൽ നിന്നും ചാടിയ അടിച്ചിൽ തൊട്ടി ഊരിലെ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു.
മുൻപ് ഈ ആന വനം വകുപ്പിൻ്റെ ജീപ്പ് കുത്തി മറിക്കാൻ ശ്രമിക്കുകയും സ്വകാര്യ ബസ്സിനെ കിലോ മീറ്ററുകളോളം പുറകോട്ടെടുപ്പിക്കുകയും ചെയ്തിരുന്നു. മുൻപ് അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ജീവനക്കാർക്ക് നേരെ പാഞ്ഞടുത്തു കബാലി ഭീതി പരത്തിയിരുന്നു.

ആനക്കയം മുതൽ ഷോളയാർ വ്യൂ പോയിൻ്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്. പലപ്പോഴും വനപാതയിൽ ഗതാഗതം സ്തംഭിപ്പിക്കുകയും ഇരുചക്ര വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നത് ഒറ്റയാൻ്റെ പതിവാണ്.
എട്ടു മാസം മുൻപ് റോഡരികിൽ വഴി തടഞ്ഞ് നിന്നിരുന്ന കബാലിക്ക് മുൻപിലെത്തി കൈപ്പമംഗലം സ്വദേശിയായ വിനോദ സഞ്ചാരി പ്രകോപനപരമായി പെരുമാറിയിരുന്നു കെ എസ് ആർ ടി സി ഡ്രൈവരുടെ സമയോചിതമായ ഇടപെടലിലാണ് അന്ന് അപകടം ഒഴിവായത് തുടർന്ന് വനം വകുപ്പ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു

ഡൽഹി: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൻ്റെ നിർദേശ പ്രകാരം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റി വെച്ചു. ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് കാരണം വ്യക്തമാക്കാതെ പുരസ്കാര പ്രഖ്യാപനെ നീട്ടിവെച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക്...

ഡൽഹി സ്ഫോടനം; മറ്റൊരു പ്രധാന പ്രതി കൂടി പിടിയിൽ

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ബോംബ് സ്ഫോടനത്തിൽ മറ്റൊരു പ്രധാന പ്രതിയായ യാസിർ അഹമ്മദ് ദാറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ അയാൾ സജീവമായി പങ്കെടുത്തതായും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി....

ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് പുരസ്കാരം സമ്മാനിച്ചു....

പാലക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു

പാലക്കാട് ധോണിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു, ഒരാൾ മരിച്ചു. പാലക്കാട് ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിൽ വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ. ഇതുവഴി കടന്നുപോയ...

ഇന്ത്യ–ഒമാൻ, നാല് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരികളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നാല് നിർണ്ണായക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ദീർഘകാലമായുള്ള ഇന്ത്യ-ഒമാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നതാണ് പുതിയ നീക്കങ്ങൾ. സമുദ്ര...

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴ് വരെ നീട്ടി. മുൻകൂർ...

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ്...

വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട, എട്ട് കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് പേർ പിടിയിൽ

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ സ്വർണ വേട്ട. ഇന്ന് രാവിലെ വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്....