ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലാണ് നായിഡു സത്യപ്രതിജ്ഞ ചെയ്തത്. ഉപ മുഖ്യമന്ത്രിയായി പവൻ കല്യാണും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ തന്നെയാണ് പവൻ കല്ല്യാണും സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. നായിഡുവിനൊപ്പം മറ്റ് നേതാക്കളും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നദ്ദ, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ അമിത് ഷാ നായിഡുവിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു.

ആന്ധ്രാപ്രദേശിൽ വിജയവാഡയിൽ കേസരപള്ളിയിലെ ഗന്നവാരം വിമാനത്താവളത്തിന് എതിർവശത്തുള്ള മേധ ഐടി പാർക്കിന് സമീപമാണ് രാവിലെ 11.27ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ നേതാക്കളെ കൂടാതെ ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പവൻ കല്യാണിൻ്റെ ജ്യേഷ്ഠൻ കൂടിയായ മെഗാസ്റ്റാർ ചിരഞ്ജീവി മകനും നടനുമായ രാം ചരണിനൊപ്പം ചടങ്ങിൽ പങ്കെടുത്തു.
രജനികാന്തും മോഹൻ ബാബുവും പവൻ കല്യാണിൻ്റെ അനന്തരവൻ കൂടിയായ അല്ലു അർജുൻ എന്നിവരും ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു.
ചന്ദ്രബാബു നായിഡുവിൻ്റെ അനന്തരവൻ ജൂനിയർ എൻടിആറും ചടങ്ങിനെത്തി.

ചന്ദ്രബാബു നായിഡു ഇത് നാലാം തവണയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. അടുത്തിടെ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിൽ, നായിഡു തെലുങ്ക് ദേശം പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ചു. 175 നിയമസഭാ സീറ്റുകളിൽ 135 സീറ്റുകൾ നേടി. ടിഡിപിയുടെ സഖ്യകക്ഷികളായ ജനസേനയും ബിജെപിയും യഥാക്രമം 21, 8 സീറ്റുകൾ നേടി.

എംഎ ബേബി സിപിഎം ദേശീയ ജനറൽ സെക്രട്ടറി; ഇംഎംഎസിന് ശേഷം ആദ്യ മലയാളി

സിപിഎമ്മിനെ നയിക്കാൻ ഇനി എംഎ ബേബി. എംഎ ബേബി സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനു ശേഷം കേരള ഘടകത്തില്‍നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി. പോളിറ്റ്...

ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയമായ ആദ്യ ലംബ രൂപ കടൽപാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാമനവമിയോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഇന്ത്യയുടെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ്...

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്കെതിരായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കരുതെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പ്രതിരോധം, ഊർജ്ജം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യാപാരം എന്നീ മേഖലകളിലെ ഏഴ് പ്രധാന കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ശനിയാഴ്ച ഒപ്പുവച്ചു ....

മുഖ്യമന്ത്രിയുടെ വസതിക്ക് ഏഴ് വർഷത്തേക്ക് കെജ്‌രിവാൾ ചിലവിട്ടത് പ്രതിമാസം 31 ലക്ഷം രൂപ

2015 നും 2022 നും ഇടയിൽ മുൻ മുഖ്യമന്ത്രിയുടെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ 6 ലെ ബംഗ്ലാവിന്റെ പതിവ് അറ്റകുറ്റപ്പണികൾക്കായി പ്രതിവർഷം 3.69 കോടി രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുന്ന വിവരാവകാശ മറുപടി ഉദ്ധരിച്ച് ആം...

ഇന്ന് രാമനവമി, അയോധ്യ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ

ഭഗവാൻ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ഉത്തരേന്ത്യയിൽ ആണ് പ്രധാനമായും രാമനവമി ആഘോഷം നടക്കുക. ശോഭയാത്രകൾ അടക്കം വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളിൽ പ്രതിഷ്ഠയുടെ...

വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി, വിവരിച്ചത് സമുദായത്തിന്റെ പിന്നോക്കാവസ്ഥ

മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ...

വഖഫ് ഭേദഗതി നിയമമായി, ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

ലോക്സഭയും രാജ്യസഭയും പാസാക്കിയ വഖഫ് (ഭേദഗതി) ബിൽ 2025 ന് പ്രസിഡന്റ് ദ്രൗപതി മുർമു അംഗീകാരം നൽകി. ഈ അംഗീകാരത്തോടെ ബിൽ ഇപ്പോൾ നിയമമായി. ‘ഉമീദ്’ എന്ന പേരിലായിരിക്കും നിയമം അറിയപ്പെടുക. പാര്‍ലമെന്‍റ്...

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ റെയ്ഡ്; ഒന്നര കോടി രൂപ പിടിച്ചെടുത്തെന്ന് ഇ ഡി

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിൽ ഒന്നര കോടി രൂപയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ...