സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു തന്നെ. സ്വർണവിലയിൽ റെക്കോർഡ് ഇടിവാണ് ഇന്നലെ ഉണ്ടായത്. 1520 രൂപയുടെ റെക്കോർഡ് കുറവാണ് ഇന്നലെ മാത്രെ കുറഞ്ഞത്. ജൂൺ മാസം ആരംഭം മുതലേ വില കുറഞ്ഞ് ശുഭവാർത്തയായിരുന്നു ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ലഭിച്ചത്. എന്നാൽ ജൂൺ 4 നും 6നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് വില എത്തിയിരുന്നു. ജൂൺ 7ന് സ്വർണ വില 54000 കടന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. വില വീണ്ടും 55000 കടക്കുമോ എന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ശനിയാഴ്ച ഒറ്റയടിക്ക് 1520 രൂപ കുറഞ്ഞത്
നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നതിനാൽ 52,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഒരു ഗ്രാം സ്വർണത്തിന് 190 രൂപ കുറഞ്ഞ് 6570 രൂപയായി. 55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ ഈ മാസം തുടക്കത്തിലുണ്ടായിരുന്ന ആശ്വാസം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉയർന്നത് വീണ്ടും ആശങ്ക സൃഷ്ടിച്ചു. ഇതിനൊടുവിലാണ് ഈ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.