മോശം കാലാവസ്ഥ മൂലം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി. തിരുവനന്തപുരത്ത് ഇന്ന് രാവിലെയും മഴ തുടരുകയാണ്. ദുബായ് – ഖത്തർ, ദോഹ-കുവൈറ്റ് വിമാനങ്ങളാണ് കൊച്ചിയിൽ ഇറക്കിയത്. ആഴ്ചയുടെ മധ്യത്തിൽ കാലാവസ്ഥ ശക്തമാകുമെന്നാണ് പ്രവചനം. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ഇന്ന് കേരളത്തിൽ അതിതീവ്ര മഴ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന്കോട്ടയം, എറണാകുളം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ഒന്നോ രണ്ടോ തീയതികളിൽ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.