മലപ്പുറത്ത് ആളുമാറി യുവാവിനെ ജയിലിലടച്ച സംഭവം, ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി

പൊന്നാനിയില്‍ യുവാവിനെ ആളുമാറി ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗായകൻ കൂടിയായ വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസമാണ് ഇയാളെ മോചിപ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും. സംഭവത്തിൽ പൊന്നാനി പൊലീസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍.

ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി.

തിരൂർ കുടുംബകോടതിയിൽ വടക്കേപ്പുറത്ത് അബൂബക്കറിൻ്റെ ഭാര്യ ആയിശാബി നൽകിയ പരാതിയിലാണ് ആലുങ്ങൽ അബൂബക്കറിനെ പോലീസ് തവനൂർ സെൻട്രൽ ജയിലിൽ അടച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം വീട്ടിലെത്തിയ പോലീസ്, ഭാര്യയുടെ പരാതിയിൽ അറസ്റ്റു വാറന്റുണ്ടെന്ന് പറഞ്ഞ് ആലുങ്ങൽ അബൂബക്കറിനെ കൊണ്ടുപോവുകയായിരുന്നു. ഈ അബൂബക്കറിൻ്റെ ഭാര്യയും ചില പ്രശ്നങ്ങളെത്തുടർന്ന് ഭർത്താവിൻ്റെ അടുത്തുനിന്ന് മാറി സ്വന്തംവീട്ടിൽ കഴിയുകയായിരുന്നു. അവരും ഭർത്താവിനെതിരേ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടായിരുന്നു.

പോലീസ് കൊണ്ടുപോകുമ്പോൾ മാതാവോ അബൂബക്കറിനൊപ്പമുള്ള മക്കളോ വീട്ടിലുണ്ടായിരുന്നില്ല. തിങ്കളാഴ്‌ച രാത്രി മുഴുവൻ പോലീസ് ലോക്കപ്പിലിട്ട അബൂബക്കറിനെ ചൊവ്വാഴ്‌ച തിരൂർ കുടുംബകോടതിയിൽ ഹാജരാക്കി. ഭാര്യ നൽകിയ പരാതിയിൽ ചെലവിനു നൽകാനുള്ള വകയിൽ 4,03,000 രൂപ പിഴയടയ്ക്കാൻ കോടതി വിധിച്ചു.

പിഴയൊടുക്കാനാകാത്തതിനാൽ അബൂബക്കറിനെ തവനൂർ സെൻട്രൽജയിലിൽ റിമാൻഡ് ചെയ്തു. പുറത്തിറക്കാൻ ബന്ധുക്കൾ അഭിഭാഷകൻവഴി ശ്രമം തുടങ്ങി. അപ്പോഴാണ് കുടുംബകോടതയിൽനിന്ന് ഏപ്രിൽ 27-ന് പൊന്നാനി എസ്.എച്ച്.ഒ.ക്ക്‌ നൽകിയ വാറൻ്റ് നോട്ടീസിൽ പറയുന്ന അബൂബക്കർ വേറേയാണെന്ന് തിരിച്ചറിയുന്നത്.

തിരിച്ചറിയൽരേഖകൾ ഉൾപ്പെടെ പരിശോധിച്ചു പ്രതിയെന്ന് ബോധ്യപ്പെടുത്തിയിട്ടേ അറസ്റ്റുരേഖപ്പെടുത്താൻ പാടുള്ളൂവെന്നാണ് നിയമം. ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റുചെയ്തതിലും തുടർന്നുള്ള നടപടിയിലും പോലീസിൽ വീഴ്‌ചയുണ്ടായതായി ബന്ധുക്കൾ പരാതിപ്പെടുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...