കരമന അഖിൽ കൊലപാതകം: എല്ലാ പ്രതികളും പിടിയിൽ

തിരുവനന്തപുരം കരമന അഖിൽ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിലായതോടെ എല്ലാ പ്രതികളും പിടിയിലായി. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുഴുവൻ പ്രതികളും ഇതിനോടകം പിടിയിലായതായി പൊലീസ് അറിയിച്ചു.

അരുണിന്‍റെ വീട്ടില്‍വച്ചാണ് ഗൂഡാലോചന നടന്നതെന്ന് പൊലീസ് പറയുന്നു. വോട്ടെടുപ്പ് ദിവസം വൈകുന്നേരമാണ് നേമത്തെ ബാറിൽ വച്ച് കൊല്ലപ്പെട്ട അഖിലും സുഹൃത്ത് വിശാലും പ്രതികളായ രണ്ടു പേരുമായി ഏറ്റുമുട്ടിയത്. അഖിൽ പാട്ടുപാടിയപ്പോള്‍ പ്രതികള്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. വാക്കു തർക്കം കൈയ്യാങ്കളിയായി. സംഘർഷത്തിനിടെ പ്രതികളിൽ ഒരാളായ വിനീതിൻ്റെ തലക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റെങ്കിലും പൊലീസിൽ പരാതി നൽകാതെ പകരം വീട്ടാൻ തീരുമാനിക്കുകയായിരുന്നു. വിനീതാണ് അഖിലിൻ്റെ തലയിലും ശരീരത്തിലും കോണ്‍ക്രീറ്റ് കല്ല് എറിഞ്ഞത്. അഖിൽ അപ്പുവും സുമേഷുമായിരുന്നു അക്രമി സംഘത്തിലുണ്ടയിരുന്ന മറ്റുള്ളവർ. അക്രമം കണ്ട് ഭയന്ന അനീഷ് വാഹനവുമായി അവിടെ നിന്നും മുങ്ങി. നാല് പേര്‍ നേരിട്ടും നാലുപേര്‍ ഗൂഢാലോചനയിലും പങ്കാളികളായി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

2019 ലെ അനന്തു വധക്കേസിലെ പ്രതികളാണ് ഇവര്‍. കൊടും ക്രമിനലുകളായ പ്രതികള്‍ വീണ്ടും പുറത്തിറങ്ങുന്നത് തടയാൻ അതിവേഗം രണ്ട് വധക്കേസിലെയും വിചാരണ പൂർത്തിയാക്കാനാണ് പൊലീസിൻ്റെ ശ്രമം. കരമന അനന്തു കൊലപാതകത്തിൽ ഉൾപ്പെട്ടവരായിരുന്നു അഖിൽ കൊലപാതകത്തിലെ പ്രതികൾ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നു. രണ്ടാഴ്ചത്തോളം അഖിൽ പോകുന്ന സ്ഥലങ്ങൾ പ്രതികൾ നിരീക്ഷിച്ചുവരികയായിരുന്നു.

അഖിലിനെ മൂന്നു പേരും ചേർന്ന് മർദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട അഖിലും പ്രതികളും ലഹരി സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ആറു തവണ അഖിലിൻ്റെ ദേഹത്തേക്ക് കല്ലെടുത്തിടുകയും ഒരു മിനുട്ടോളം കമ്പി വടി കൊണ്ട് നിർത്താതെ അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. അഖിൽ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ്ടും നിലത്തിട്ടു ആക്രമിച്ചു. ബോധരഹിതനായിട്ടും ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു.

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് . രവീന്ദ്ര ജഡേജയും സാം കറനും അവസാന സീസണിലെ സ്വാപ്പ് കരാറിൽ രാജസ്ഥാൻ റോയൽസിലേക്ക് പോകുകയും ചെയ്യുന്നതിലേക്ക് നീങ്ങാനുള്ള സാധ്യത. സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ...

ആർഎസ്എസ് ഗണഗീതം ഔദ്യോഗിക പരിപാടിയിൽ പാടിയത് തെറ്റ്, സ്കൂളിനെതിരെ നടപടി വേണം- വിഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം...

“പറഞ്ഞത് സ്വന്തം നിലപാട്” തരൂരിന്റെ പ്രസ്താവന തള്ളി കോൺഗ്രസ്

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ തള്ളി കോൺഗ്രസ്. തരൂരിന്റെ പരാമർശം വ്യക്തിപരമാണെന്നും അത് തങ്ങളുടെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് പവൻ...

തിരുവനന്തപുരം കോര്‍പ്പറേഷൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ...

എൽ കെ അദ്വാനിയെ പ്രശംസിച്ച് ശശി തരൂർ വീണ്ടും വിവാദത്തിൽ

മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ...

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നിടങ്ങളില്‍ ഇക്കുറി വനിതകള്‍ മേയര്‍മാരാകും. ഇതുസംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളാണ് വനിതാ സംവരണത്തിലേക്ക് വരുന്നത്. കൂടാതെ എട്ട് ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും...

അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബിസിസി ഗ്രൂപ്പ്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റർനാഷണൽ യു എ യിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയൽ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ദുബായിൽ നടന്ന കരാർ ഒപ്പുവയ്ക്കൽ...

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്, 160 ലധികം സീറ്റുകള്‍ നേടും :അമിത് ഷാ

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൽ160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്ന് അമിത് ഷാ. ബിഹാറിലെ അർവാളിൽ നടത്തിയ റാലിയിലായിരുന്നു ഷായുടെ പരാമർശം. ബിഹാറിൽ നിന്നും രാജ്യത്ത്...