പുസ്തകത്തിന്റെ പേരിൽ ‘ബൈബിൾ’ ഉപയോഗിച്ചതിന് കരീന കപൂറിന് ഹൈക്കോടതിയുടെ നോട്ടീസ്

ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തിന്റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന വാക്ക് ഉപയോഗിച്ചതിന് കരീന കപൂറിന് ഹൈക്കോടതിയുടെ നോട്ടീസ്. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പൗരൻ നൽകിയ ഹർജിയിലാണ് നടപടി. മധ്യപ്രദേശ് ഹൈക്കോടതിയാണ് നടി കരീന കപൂർ ഖാന് നോട്ടീസ് അയച്ചത്. പുസ്തകത്തിൻ്റെ തലക്കെട്ട് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹർജിയിൽ പറയുന്നത്.

‘കരീന കപൂർ ഖാൻ്റെ പ്രെഗ്നൻസി ബൈബിൾ: ദി ആൾട്ടിമേറ്റ് മാനുവൽ ഫോർ മാംസ് ടു-ബി’ എന്ന പുസ്തകം 2021 ഓഗസ്റ്റിൽ പുറത്തിറങ്ങിയത്. പുസ്തകത്തിൻ്റെ തലക്കെട്ട് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിഭാഷകൻ ക്രിസ്റ്റഫർ ആൻ്റണി തൻ്റെ ഹർജിയിൽ പറഞ്ഞു. ‘ബൈബിൾ’ എന്ന വാക്ക് തലക്കെട്ടിൽ ഉപയോഗിച്ചിരിക്കുന്നത് വിലകുറഞ്ഞ ജനപ്രീതി നേടാനുള്ള ഉദ്ദേശത്തോടെയാണെന്നും പ്രതിഷേധാർഹമാണെന്നും ഹർജിയിൽ പറയുന്നു.

കരീന കപൂറിനെതിരെ കേസെടുക്കാനുള്ള തൻ്റെ അപേക്ഷ തള്ളിയ അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ആൻ്റണി ഹൈക്കോടതിയെ സമീപിച്ചു. കേസിൻ്റെ അടുത്ത വാദം ജൂലൈ ഒന്നിന് ഉണ്ടായേക്കും. ജബൽപൂർ സ്വദേശിയാണ് ആദ്യം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ നടിയുടെ ഗർഭധാരണവുമായി താരതമ്യപ്പെടുത്താനാകില്ലെന്നും ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നതാണ് പുസ്തകത്തിൻ്റെ തലക്കെട്ടെന്ന് ആൻ്റണി പരാതിയിൽ ആരോപിച്ചു. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് സമാനമായ ഇളവ് ആവശ്യപ്പെട്ട് ആൻ്റണി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‘ബൈബിൾ’ എന്ന വാക്കിൻ്റെ ഉപയോഗം ക്രിസ്ത്യാനികളുടെ വികാരത്തെ എങ്ങനെ വ്രണപ്പെടുത്തിയെന്ന് സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അദ്ദേഹത്തിൻ്റെ ഹർജിയും കോടതി തള്ളിക്കളഞ്ഞു. തുടർന്ന് അദ്ദേഹം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. അവിടെ നിന്നും അനുകൂല വിധി ലഭിച്ചില്ല.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...