യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിന്‍റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്.

പരമാവധി 7 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാല്‍ ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു എന്നാണ് റിപോർട്ടുകൾ. മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിന്‍റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് അറിയുന്നത്.

കഴിഞ്ഞ ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‍യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാര്‍ അടക്കം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. കരിങ്കൊടി കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ ബസ് കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് കാറിലെത്തിയ ഗൺമാൻമാര്‍ എന്ത് പ്രകോപനത്തിലാണ് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് എന്ന ചോദ്യമാണ് ഈ സംഭവത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നത്. കോടതി നിര്‍ദേശമുണ്ടായിട്ട് പോലും കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്യാതിരുന്നതിലും ഏറെ ആക്ഷേപമുയര്‍ന്നതാണ്.

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ; ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർമാൻ താരീഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിലേക്ക്...

പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്ന മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്

കേരള മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രസ്താവന തള്ളിപ്പറഞ്ഞ് കോൺഗ്രസ് ഹൈക്കമാൻഡ്. അയ്യരുടെ പ്രസ്താവന പുറത്തുവന്ന ഉടനെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തെ...

ഗാസയിൽ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 11 മരണം

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ നാലുപേർ...

ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ്, ആശങ്കയോടെ ഓസ്ട്രേലിയ

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇംഗ്ലണ്ടിനും പാക്കിസ്ഥാനും നെഞ്ചിടിപ്പ് കൂടുകയാണ്. ഇന്ത്യക്കെതിരായ തോൽവിയോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് പാക്കിസ്ഥാൻ. മൂന്ന് കളിയിൽ നിന്ന് രണ്ട് ജയവും...

ശബരിമല യുവതീപ്രവേശനം; പ്രബുദ്ധരായ സ്ത്രീകൾ പോകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയിലെ ആചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ലെന്നും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്നുമുള്ള എസ്എൻഡിപിയുടെ പഴയ നിലപാടിൽ മാറ്റമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച...

രാജസ്ഥാനിൽ വൻ തീപിടുത്തം; കെമിക്കൽ ഫാക്ടറിയിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു

രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഖുഷ്ഖേദ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾ വെന്തുമരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഫാക്ടറിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം തീ അതിവേഗം പടരാൻ കാരണമായി....

നിയമസഭാ തിരഞ്ഞെടുപ്പ് ലക്‌ഷ്യം, 1.31കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5000 രൂപ നിക്ഷേപിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ 1.31 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്ന് പുലർച്ചെ ആറ് മണിയോടെ 5,000 രൂപ വീതം നിക്ഷേപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഏപ്രിൽ...

രണ്ടാം ദിനവും സന്നിധാനത്ത് സാമ്പിൾ ശേഖരിക്കൽ തുടർന്ന് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനവും പുരോഗമിക്കുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. വ്യാഴാഴ്ച ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ്...