ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ഭീകരർക്കെതിരെ സൈന്യവും പോലീസും സംയുക്ത ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഐഎഎഫ് അറിയിച്ചു. ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണ്.
രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് ഭീകരക്രമണം നടന്ന പൂഞ്ചിലെ ഷാസിതാറിൽ കൂടുതൽ സൈനികരെ എത്തിച്ചു. ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഐഎഎഫ് അറിയിച്ചു. ആക്രമണത്തെ കോൺഗ്രസ് നേതാക്കൾ അപലപിച്ചു. രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൈനികർ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ രാജ്നാഥ് സിങ്, കര, വ്യോമസേന മേധാവിമാരുമായി സംസാരിച്ചു.