ഷാർജ എമിറേറ്റിൽ അസ്ഥിരകാലാവസ്ഥയെത്തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ വർക് ഫ്രം ഹോം രീതി അനുവദിച്ചു. എമിറേറ്റിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വർക് ഫ്രം ഹോം രീതി നടപ്പാക്കുമെന്ന് ഷാർജ ലോക്കൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ആണ് അറിയിച്ചിരിക്കുന്നത്. നേരിട്ട് ജോലി ചെയ്യേണ്ടുന്ന സർക്കാർ ജീവനക്കാരെ വിദൂര ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എമിറേറ്റിൽ എല്ലാ പാർക്കുകളും താൽക്കാലികമായി ഉത്തരവിട്ടു. അസ്ഥിരമായ കാലാവസ്ഥ കാരണം എല്ലാ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ വിദ്യാർഥികളുടെയും അധ്യാപക ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ഓൺലൈൻ പഠനത്തിലേക്ക് മാറാനും നിർദ്ദേശമുണ്ട്.