“ജീവിതം മടുത്തതുകൊണ്ട് പോകുന്നു”, ഡോ.അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഡോക്ടർ അഭിരാമിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു. അഭിരാമി താമസിച്ചിരുന്ന മെ‍ഡിക്കൽ കോളേജിന് അടുത്തുള്ള വീട്ടിൽ നിന്നാണ് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറായ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ റസിഡൻ്റ് ഡോക്ടർ ആയിരുന്നു അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ വാടക വീട്ടിൽ ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ വീട്ടിലേക്ക് എത്തിക്കും. വെള്ളനാട് സ്വദേശിനിയായ ഡോ. അഭിരാമി. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ വൈകിട്ടാണ് ഡോക്ടർ അഭിരാമിയുടെ മരണവാർത്തവീട്ടിൽ അറിയുന്നതിന്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിരാമിക്കുള്ളതായി അറിയില്ലെന്ന് വീട്ടുകാർ പറയുന്നു. ആത്മഹത്യയിലേക്ക് എത്തിപ്പെടാനുളള കാരണങ്ങൾ ഒന്നും തന്നെ അഭിരാമിക്കുള്ളതായി അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്താണ് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അഭിരാമിയെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ അമ്മ രമാദേവി വീട്ടുടമയെ അറിയിക്കുകയായിരുന്നു. വീട്ടുടമയും ഭാര്യയും വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറക്കാതിരുന്നതോടെ പിൻഭാഗത്തെ ജനൽചില്ലുകൾ തകർത്തപ്പോഴാണ് ബോധരഹിതയായി അഭിരാമി റൂമിൽ കിടക്കുന്നത് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...