കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിലേയ്ക്ക് വേനൽ മഴ എത്തുന്നു. സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ വേനൽ മഴയ്ക്ക് സാധ്യത. നാളെ 10 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലുമാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.