പൂക്കോട് വെ​റ്റ​റി​ന​റി കോ​ള​ജി​ലേക്കുള്ള കെ.എസ്.യു മാർച്ചിൽ സംഘർഷം, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

വൈത്തിരി: വയനാട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജിലെ വിദ്യാർഥി സി​ദ്ധാ​ർ​ഥ​ന്റെ ദുരൂഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്. വെ​റ്റ​റി​ന​റി കോ​ള​ജി​ന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് ചാടിക്കടക്കാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിന്തിരിയാതെ കെ.എസ്.യു പ്രവർത്തകർ മാർച്ച് തുടർന്നതോടെ ലാത്തിച്ചാർജും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. പൊലീസിന് നേരെ കല്ലേറുമുണ്ടായി . പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് അതിക്രമത്തിൽ പ്രയോഗിച്ച് പ്രതിഷേധക്കാർ വെ​റ്റ​റി​ന​റി കോ​ള​ജിന് മുന്നിൽ ദേശീയപാത ഉപരോധിക്കുകയാണ്.നേരത്തെ എം.എസ്.എഫ്, ഫ്രറ്റേണിറ്റി പ്രവർത്തകരും കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു. എം.എസ്.എഫ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് വിന്യാസം സ്ഥലത്ത് നടത്തിയിരുന്നു.

നിപ ഭീതി; കേരളത്തിൽ 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവർ ആണ്. മലപ്പുറം, കോഴിക്കോട്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പരമോന്നത ബഹുമതി

അഞ്ച് രാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തി. പ്രധാനമന്ത്രി എന്ന നിലയിൽ കരീബിയൻ രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്, 1999 ന്...

ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി...

വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട്: രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേയ്ക്ക് അയച്ച ഫലം പോസിറ്റീവായി. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവ് ആയിരുന്നു. പെരിന്തല്‍മണ്ണ...

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മരിച്ച ബിന്ദുവിന് വിടചൊല്ലി നാട്

കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി...

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട അപകടം, രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ല: മന്ത്രി വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിലെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.എൻ വാസവൻ. തിരച്ചിൽ നിർത്തിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ഹിറ്റാച്ചി കൊണ്ടുവരാൻ സമയമെടുത്തു എന്നത് മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ...

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്....

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ കെ.എസ്‌.യു. മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ ബന്ദ്. പൊലീസും പ്രവർത്തകരും തമ്മിൽ ഇന്നലെ മാർച്ചിനിടെ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി...