കർണാടകയിൽ ഹുക്ക വിൽപ്പനയും ഉപഭോഗവും നിരോധിച്ചു, നിരോധനം പ്രാബല്യത്തിൽ

കർണാടകയിൽ ഹുക്ക വിൽപ്പനയും ഉപഭോഗവും നിരോധിച്ചു. സംസ്ഥാനവ്യാപകമായി ഹുക്ക നിരോധനം നടപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ഹുക്ക നിരോധനം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഹുക്ക നിരോധിക്കുന്നു“ എക്‌സിലെ ഒരു പോസ്റ്റിൽ മന്ത്രി പറഞ്ഞു. ഹുക്ക പുകവലിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ അപകടങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനത്തുടനീളം ഹുക്ക പുകവലി നിരോധിച്ചുകൊണ്ട് നിർണായക നടപടി സ്വീകരിച്ചതായിദിനേഷ് ഗുണ്ടു റാവു പറഞ്ഞു. അപകടകരമായ ആശങ്കയുടെ വെളിച്ചത്തിൽ, സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും നിയമം ഭേദഗതി ചെയ്തുകൊണ്ട് കർണാടകയിൽ ഹുക്ക പുകവലി നിരോധനം നടപ്പിലാക്കുകയാണ്. നമ്മുടെ ഭാവി തലമുറയ്ക്കായി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാൻ സർക്കാർ പ്രവർത്തിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

2023 സെപ്റ്റംബറിൽ, സംസ്ഥാനത്ത് ഹുക്ക ബാറുകൾ നിരോധിക്കുമെന്നും പുകയില ഉപഭോഗത്തിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തുമെന്നും കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഹുക്കയിൽ ഉപയോഗിക്കുന്ന അജ്ഞാത ചേരുവകൾ ആസക്തിയിലേക്ക് നയിച്ചേക്കാമെന്ന് ദിനേഷ് റാവു അന്ന് ഉയർത്തിക്കാട്ടിയിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം സമാനമായ നീക്കത്തിൽ, ഹരിയാന സർക്കാർ സംസ്ഥാനത്തുടനീളമുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ബാറുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് ഹുക്ക നൽകുന്നത് നിരോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗ്രാമപ്രദേശങ്ങളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഹുക്കകൾക്ക് ഹരിയാനയിലെ നിരോധനം ബാധകമല്ല.

പോർട്ട് ബ്ലെയർ ഇനി “ശ്രീവിജയപുരം”, പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, "കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്" സാക്ഷാത്കരിക്കാനാണ് ഇത്...

യുഎഇയിൽ ഉച്ചവിശ്രമ കാലാവധി നീട്ടി

യുഎഇയിൽ പകൽസമയങ്ങളിൽ താപനില കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഉച്ചവിശ്രമനിയമം ഈ മാസം മുഴുവൻ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി...

സീതാറാം യെച്ചൂരി അന്തരിച്ചു

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ...

ജെൻസന് അന്ത്യചുംബനം നൽകി പ്രതിശ്രുത വധു ശ്രുതി, നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്കാരം

ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ...

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടർ വാഹനങ്ങളിൽ നിയമാനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. 2021 ഏപ്രിൽ 1...

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്തു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട...

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന, താരങ്ങൾ ഫെഫ്കയെ സമീപിച്ചു

താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന് സൂചന നൽകിക്കൊണ്ട് 20ഓളം താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സ്ഥിരീകരിച്ചു. ഫെഫ്കയുമായി ബന്ധപ്പെട്ട് 21 ട്രേഡ് യൂണിയനുകൾ...

ബാങ്ക് തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ കുടുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കി. നീരവ് മോദിയുടെയും കൂട്ടരുടെയും 29.75 കോടി രൂപയുടെ സ്വത്തുക്കൾ ഏജൻസി കണ്ടുകെട്ടി....