മലയാള ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും
അനൂപ് മോനോൻ പ്രധാന വേഷത്തിലെത്തിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ ആണ് ആദ്യ ചിത്രം. ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ് നോബിൾ ജോസ്.