മുതിർന്ന ബിജെപി നേതാവ് ലാൽ കൃഷ്ണ അദ്വാനി അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തില്ല. അനാരോഗ്യം മൂലവും ഉത്തരേന്ത്യയിലെ അതിശൈത്യത്തിന്റെ പശ്ചാത്തലത്തിലുമാണ് അദ്ദേഹം പങ്കെടുക്കാതിരിക്കുന്നതെന്നാണ് റിപോർട്ടുകൾ
രാമക്ഷേത്ര സമരത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നയാളാണ് എൽ കെ അദ്വാനി. ആരോഗ്യവും പ്രായവും കണക്കിലെടുത്ത് എൽ കെ അദ്വാനിയും പാർട്ടി സഹപ്രവർത്തകൻ മുരളി മനോഹർ ജോഷിയും പ്രാൺ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് രാം മന്ദിർ ട്രസ്റ്റായ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്രം നേരത്തെ വ്യക്തമാക്കിയിരുന്നു. 96 വയസ്സാണ് അദ്വാനിയുടെ പ്രായം. മുരളി മനോഹര്‍ ജോഷിക്ക് 90 വയസ്സുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കുള്ള അദ്വാനിയുടെ വരവിൽ നേരത്തെ നിരവധി അശങ്കകൾ ഉയർന്നിരുന്നു.