ഗുരുവായൂരിൽ പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി കിഴക്കേനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം താമരമൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തുകയായിരുന്നു. അദ്ദേഹത്തിന് ദേവസ്വം ബോർഡ് അധികൃതർ ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും സമ്മാനിച്ചു.
ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ഇന്ന് ഗുരുവായൂരിൽ വിവാഹിതരായവർക്ക് പ്രധാനമന്ത്രി ആശംസകളും നേർന്നു.
രാവിലെ കൊച്ചിയിൽനിന്ന് ഗുരുവായൂരിൽ ഹെലികോപ്ടറിലെത്തിയ പ്രധാനമന്ത്രി ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൌസിൽ വിശ്രമിച്ചശേഷമാണ് ക്ഷേത്രത്തിലെത്തിയത്. കേരളീയ വേഷം ധരിച്ചെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനാസ് നമ്ബൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.,വിജയൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രദർശനം നടത്തിയ പ്രധാനമന്ത്രി തുലാഭാരം ഉൾപ്പടെയുള്ള വഴിപാടുകൾ കഴിച്ചു. ഇതിനുശേഷം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി അല്പം സമയം വിശ്രമിച്ച ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് എത്തി. പ്രധാനമന്ത്രിയുടെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഗുരുവായൂരിൽനിന്ന് ഒമ്പതരയോടെ യാത്ര തിരിച്ച പ്രധാനമന്ത്രി തൃപ്രയാറിലേക്ക് പോയി.