യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏവർക്കും പുതുവർഷാശംസകൾ നേർന്നു. 2023 നോട് വിടപറയുന്നു. 2024 പുതുവർഷത്തെ സ്വാഗതം ചെയ്യുന്നു. പുതുവർഷത്തെ കർമത്തിന്റെയും പ്രതീക്ഷയുടെയും നേട്ടങ്ങളുടെയും ഘട്ടമായാണ് നാം സ്വീകരിക്കേണ്ടത്. 2023ലെ നമ്മുടെ നേട്ടങ്ങളിൽ വളരെ അഭിമാനമുണ്ട്. വിജയവും സ്ഥിരതയും സമൃദ്ധിയും നൽകിയ ദൈവത്തോട് നന്ദിയുള്ളവരുമാണ് നാം. എല്ലാ വർഷവും എന്റെ രാജ്യത്തെ മുഴുവൻ ജനങ്ങളും നന്മയിലും സന്തോഷത്തിലുമാകട്ടെയെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.