നരേന്ദ്രമോദിയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ തൃശൂര്‍കോര്‍പ്പറേഷന്‍ അഴിപ്പിച്ചു, തിരിച്ച് കെട്ടിച്ച് ബിജെപി

തൃശൂര്‍ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകൾ ആണ് കോർപ്പറേഷൻ അഴിച്ചുമാറ്റിയത്. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം.

തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഗേറ്റിന് മുന്നില്‍ ഫ്ളക്സ് കെട്ടുകയും ചെയ്തു. പിന്നാലെ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ളക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടി

പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബി.ജെ.പി. പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. നവകേരള സദസ്സിന്‍റെ മുഖ്യമന്ത്രിയുടെ ബോര്‍ഡും കഴിഞ്ഞ ദിവസം നടന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേള ബോര്‍ഡും നഗരത്തിലുണ്ടായിരുന്നു. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ളക്സ് അഴിപ്പിച്ചത് രാഷ്ട്രീയമാണന്നും അത് അനുവദിക്കില്ലെന്നും ബിജെപി നിലപാടെടുത്തതോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി.

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ...

സമയപരിധി കഴിയുന്നു; ഇറാൻ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഡോണൾഡ്‌ ട്രംപ്

യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന്...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല

കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന...