ഗവര്‍ണറുടെ കൂറ്റന്‍ കോലം കത്തിച്ച് എസ്എഫ്‌ഐ, നാല് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ അനുശ്രീയെ കൂടാതെ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരല്‍, കലാപ ശ്രമം ഉള്‍പ്പെടെയുള്ള നാലു വകുപ്പുകളാണ് ഇവര്‍ക്കെതിരെ കണ്ണൂര്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. പൊലീസിന്റേത് സ്വഭാവിക നടപടിയാണെന്നാണ് എസ്എഫ്ഐ വിശദീകരണം.

ബീച്ചില്‍ തയ്യാറാക്കിയ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവര്‍ണറുടെ കോലമാണ് കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നും സംഘടന വിശദീകരിച്ചു. വൈക്കോലും വെളളത്തുണിയും കൊണ്ട് 30 അടിയിൽ തീർത്ത കാവി ഷാൾ പുതപ്പിച്ച പാപ്പാഞ്ഞിക്ക് ഗവർണറുടെ ചിത്രമുളള തലയും വച്ച് അത് കത്തിച്ചായിരുന്നു പയ്യാമ്പലത്ത് എസ്എഫ്ഐയുടെ വർഷാവസാന വൈകുന്നേരം. ഗവർണർ ഉന്നമിട്ട കണ്ണൂർ തന്നെ എസ്എഫ്ഐ വ്യത്യസ്ത പ്രതിഷേധത്തിന് വേദിയാക്കി. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി വലിയ പൊലീസ് സംഘം പയ്യാമ്പലത്ത് ഉണ്ടായിരിക്കെയായിരുന്നു കോലം കത്തിക്കൽ.

നേരത്തെ കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ ചാന്‍സലര്‍ കൂടിയായ ഗവർണർ നാമനിര്‍ദ്ദേശം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ ഏറെ നാളായി പ്രതിഷേധം തുടരുന്നത്. അടുത്തിടെ കാലിക്കറ്റ് സര്‍വകലാശാലയിലും ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്എഫ്‌ഐ നടത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ ക്യാമ്പസുകളിലേക്കും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.

വാട്സ് ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്, ‘ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യം വിട്ട് പോകാം’

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സ് ആപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. വാട്സാപ്പിൻ്റെ...

സാങ്കേതിക തകരാർ; എല്ലാ വിമാനങ്ങളിലും അടിയന്തര പരിശോധനക്ക് ഉത്തരവിട്ട് എയർ ഇന്ത്യ

തങ്ങളുടെ മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് എയർ ഇന്ത്യ. എയർ ഇന്ത്യ ഫ്ലൈറ്റ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് മനീഷ് ഉപ്പൽ പൈലറ്റുമാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ്...

ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചതിൽ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചതിന് 140 കോടി ജനങ്ങൾക്ക് വേണ്ടി നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ലോകത്തിലെ...

രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില, ഗ്രാമിന് 200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ കുറഞ്ഞും പിന്നീട് കൂടിയും സ്വർണ്ണവില തുടരുകയാണ്. ഇന്ന് ഗ്രാമിന് 200 രൂപ കൂടി ഒരുഗ്രാമിന്‌ 14,110 രൂപയാണ്. ഒരു പവന് 1,600 രൂപ കൂടി...

ഇന്ത്യയ്ക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു, വ്യാപാര കരാർ അന്തിമമായെന്ന് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരമായി പുതിയ വ്യാപാരക്കരാർ അന്തിമമായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം ഉയർന്ന ഇറക്കുമതി...

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെതുടർന്ന്

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് ആണ് അന്ത്യം. ഇന്ന് രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ആപ്പിളിന്റെ പുത്തൻ ‘ഫ്ലിപ്പ്’ മോഡൽ അണിയറയിൽ

2026-ൻ്റെ രണ്ടാം പകുതിയോടെ ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ ഐഫോൺ വിപണിയിലിറക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്തമായ ഫോൾഡബിൾ ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുസ്തകം പോലെ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും തിങ്കളാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞിലും പുകമഞ്ഞിലും അമർന്നു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതോടെ റോഡ്, വ്യോമ ഗതാഗതങ്ങൾ താറുമാറായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന സർവീസുകൾക്ക്...