തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത് നാലാമത്തെ കപ്പൽ എത്തി. ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 ആണ് രാവിലെ 11.18 ഓടെ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. 2 മെഗാമാക്സ് എസ് ടി എസ് ക്രയിനുകളും 3 യാർഡ് ക്രയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകൾ ഇറക്കും. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകൾ കൂടി ഉടൻ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.