ബം​ഗളൂരുവിലെ 15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15-ലധികം സ്കൂളുകൾക്ക് ആണ് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട് ഉള്ളത്. ഭീഷണിയെത്തുടർന്ന് വിദ്യാർ‍ത്ഥികളെയും സ്കൂൾ ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ചു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്.

ബോംബ് ഭീഷണി വ്യാജമാണെന്ന് സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ബോംബ് നിർവീര്യ സേനയുടെ സഹായത്തോടെ പോലീസ് സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്. സ്‌കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ബംഗളൂരുവിലെ പല സ്‌കൂളുകളിലും സമാനമായ ഇ-മെയിൽ ഭീഷണികൾ വന്നിരുന്നുവെങ്കിലും അവയെല്ലാം വ്യാജമാണെന്ന് പിന്നീടെ കണ്ടെത്തിയിരുന്നു.

അജ്ഞാത ഇമെയിലുകളിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. ബസവേശ്വര് നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്‌കൂളുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം എത്തിയത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.

പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ; ലീഗിന് ആദ്യ വനിത എംഎൽഎ, പി.കെ കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം

പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയയ്ക്ക് ജയം. ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണനെയാണ് തോൽപ്പിച്ചത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ജയം....

കേരളത്തിൽ ചരിത്ര വിജയവുമായി യുഡിഎഫ്, 13 എൽഡിഎഫ് മന്ത്രിമാർക്ക് തോൽവി

കേരളത്തിൽ നൂറ് സീറ്റും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു. കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകൾ പലതും തകർന്നു. എൽ‍‍ഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്.  വിദ്യാഭ്യാസമന്ത്രി കൂടിയായ വി.ശിവൻകുട്ടി, ആരോഗ്യമന്ത്രി...

ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു

കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കേരളത്തിൽ മൂന്നിടങ്ങളിൽ താമര വിരിഞ്ഞു. ആദ്യ വിജയം ചാത്തന്നൂരിൽ ആയിരുന്നു. ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി.ഗോപകുമാർ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 42,090 വോട്ടുകൾ നേടി രണ്ടാം...

തിരുവനന്തപുരത്ത് സിപി ജോണിന് വിജയം

തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന് വിജയം. 9863 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സിപി ജോൺ വിജയിച്ചത്. എതിരാളികളായ സുധീർ കരമ 35723 വോട്ടുകളും, ബിജെപിയുടെ കരമന ജയൻ 35125 വോട്ടുകളും...

പാലക്കാട് ശോഭ മങ്ങി ശോഭാ സുരേന്ദ്രൻ

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്താൻ ശേഷിയുള്ള ശോഭ എന്നാൽ പാലക്കാട് അടിതെറ്റി. പാലക്കാട് നിയോജക മണ്ഡലത്തിൽ വീണ്ടും പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ബിജെപി. എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന പാലക്കാട്, ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന പാർട്ടിയുടെ...

പയ്യന്നൂരിൽ അട്ടിമറി, വി കുഞ്ഞികൃഷ്ണന് ചരിത്ര വിജയം

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച വി കുഞ്ഞികൃഷ്ണന് അട്ടിമറി. മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ തോൽവി അറിയാത്ത തോൽവി അറിയാത്ത ഇടത് പാർട്ടി മണ്ഡലമാണ് പയ്യന്നൂർ. അരലക്ഷം വോട്ടുകളുമായി എതിർ...

നാട്ടികയില്‍ എല്‍ഡിഎഫിലെ ഗീതാ ഗോപി വിജയിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിലും നാട്ടിക നിയോജക മണ്ഡലത്തില്‍ വിജയക്കൊടി നാട്ടി എൽഡിഎഫിന്‍റെ ഗീതാ ഗോപി. സിപിഐ ടിക്കറ്റില്‍ മത്സരിച്ച ഗീതാ ഗോപി 7093 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു.

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ വിജയത്തിലേക്ക്

തമിഴ്നാട്ടിൽ ഡിഎംകെ, എഐഡിഎംകെ എന്നിവരെ പിന്നിലാക്കി നടൻ വിജയ്‌യുടെ ടിവികെ മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാവിലെ 11.00 മണിവരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ പ്രകാരം, തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ...