ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “നമ്മുടെ ധീരരായ സുരക്ഷാ സേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഹിമാചൽ പ്രദേശിലെ ലെപ്ചയിലെത്തി”.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചൈനീസ് അതിർത്തിയോട് ചേർന്നുള്ളപ്രദേശമാണ് ലെപ്ച. 2014-ൽ അധികാരമേറ്റത് മുതൽ അതിർത്തി കാക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. സായുധ സേനയ്ക്കൊപ്പം ദീപാവലി ആഘോഷിക്കാനും അവരുടെ ത്യാഗങ്ങൾക്ക് നന്ദി അറിയിക്കുന്നതിനുമായി അദ്ദേഹം എല്ലാ വർഷവും സൈനിക കേന്ദ്രങ്ങളിൽ എത്തിചേരാറുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ദീപാവലി ആശംസിച്ചിരുന്നു. “എല്ലാവർക്കും ഒരു ദീപാവലി ആശംസിക്കുന്നു! ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ.” അദ്ദേഹം പറഞ്ഞു.