വയര്‍ 2024, ട്യൂബ് 2024 എക്‌സ്‌പോ ഏപ്രില്‍ 15 മുതല്‍ ജര്‍മനിയില്‍

ദുബായ്: ലോകോത്തര വയര്‍, ട്യൂബ് ഇരട്ട പ്രദര്‍ശനങ്ങളായ വയര്‍ 2024, ട്യൂബ് 2024 അടുത്ത വര്‍ഷം ഏപ്രില്‍ 15 മുതല്‍ 19 വരെ ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫില്‍ നടക്കുമെന്ന് സംഘാടകരായ മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് ജിഎംബിഎച്ച് അധികൃതര്‍ ദുബായില്‍ അറിയിച്ചു. യുഎഇയില്‍ നിന്ന് 12ഉം ഇന്ത്യയില്‍ നിന്നും 120ഉം അടക്കം ആകെ 132 കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

ഈ രണ്ടു പ്രദര്‍ശനങ്ങളും മിഡില്‍ ഈസ്റ്റിലെ കമ്പനികള്‍ക്ക് കരുത്ത് പ്രകടിപ്പിക്കാനും ആഗോള കമ്പനികളുമായിപങ്കാളിത്തത്തിലൂടെ വ്യവസായത്തെ നവീകരണത്തിനും സുസ്ഥിരതയിലൂടെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള വേദിയായിരിക്കുമെന്ന് മെസ്സ് ഡ്യൂസല്‍ഡോര്‍ഫ് ജിഎംബിഎച്ച് ടെക്‌നോളജീസിലെ വയര്‍/ട്യൂബ് ആന്‍ഡ് ഫ്‌ളോ ഗ്‌ളോബല്‍ പോര്‍ട്‌ഫോളിയോ ഡയറക്ടര്‍ ഫ്രെഡറിക് ജോര്‍ജ് കെഹ്‌റര്‍ പറഞ്ഞു. എണ്ണ, വാതകം, ടെലികോം, നിര്‍മാണം, വ്യാവസായിക ഉല്‍പാദനം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശക്തമായ വളര്‍ച്ചയോടെ മിഡില്‍ ഈസ്റ്റ് നിലവില്‍ വയര്‍, കേബിര്‍, ട്യൂബ് തുടങ്ങിയ വ്യവസായങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞെന്നും ജോര്‍ജ് കെഹ്‌റര്‍ പറഞ്ഞു.

വയര്‍, ട്യൂബ് ആഗോള വിപണി 2021ല്‍ 330 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 5 ശതമാനം സിഎജിആറില്‍ 2026ഓടെ 420 ബില്യണ്‍ ഡോളറായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. മിഡില്‍ ഈസ്റ്റിലെ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വയര്‍, കേബിള്‍സ്, ട്യൂബ് വ്യവസായം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ലാഭവിഹിതം കൊയ്യുന്നത് ലോകത്തിലെ പ്രമുഖ ഇരട്ട വ്യാപാര മേളയില്‍ പങ്കെടുത്ത് തങ്ങളുടെ കയറ്റുമതി സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കമ്പനികള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതാണ്

ഗള്‍ഫ്, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ 45 വിപണികളിലേക്ക് 60 ശതമാനത്തിലധികം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഡുകാബ് ഉള്‍പ്പെടെ യുഎഇയില്‍ നിന്നും പ്രദര്‍ശകര്‍ സാന്നിധ്യമറിയിക്കും. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് പങ്കാളികള്‍.യുഎസ്, മിഡില്‍ ഈസ്റ്റ്, സെന്‍ട്രല്‍-സൗത്ത് അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 60 രാജ്യങ്ങളില്‍ നിന്നുള്ളവയ്ക്ക് 1 ദശലക്ഷം ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന ഏകദേശം 2,000 പ്രദര്‍ശകരുണ്ടാകും.വയര്‍, കേബിള്‍, ട്യൂബ് ഉല്‍പാദനം എന്നിവയ്ക്കുള്ള യന്ത്രസാമഗ്രികള്‍ക്കും ഉപകരണങ്ങള്‍ക്കും പുറമെ, വയര്‍-ട്യൂബ് പ്രോസസ്സിംഗ്, അനുബന്ധ ഉല്‍പന്നങ്ങള്‍, പൈപ് പ്രോസസ്സിംഗ്, സാങ്കേതികവിദ്യ തുടങ്ങിയവയിലെ മുന്നേറ്റങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...