ജീവിതത്തിൽ വിജയിക്കാൻ ആത്മവിശ്വാസമാണ് പ്രധാനം, പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക: നീന ഗുപ്ത

ഷാർജ: സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാൾ വന്ന് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1 ൽ ‘സച്ച് കഹോം തോ’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

“നിങ്ങൾ വിജയിച്ചവരാണെങ്കിൽ എല്ലാം നല്ലതും സുന്ദരവുമായി തോന്നും. നിങ്ങൾ പരാജയപ്പെട്ടവരാണെങ്കിൽ ചെയ്യുന്നത് നല്ലതായി തോന്നണമെന്നില്ല. ജീവിതത്തിൽ വിജയിക്കാൻ ആത്മവിശ്വാസവും ആത്മാർത്ഥതയും പ്രധാനപ്പെട്ടതാണെന്നും നീന ഗുപ്ത പറഞ്ഞു. സത്യം പറയൽ പലപ്പോഴും അപകടകരമാണ്. ജീവിതാനുഭവങ്ങളിൽ നിന്നാണ് പറയുന്നതെന്നും അവർ സൂചിപ്പിച്ചു. സ്വന്തം നിലപാടിന്റെ പ്രകടനമായി ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങളോട് നോ പറയുമ്പോൾ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ അഭിനയ കരിയറിൽ കുറെയധികം ടൈപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ അവാർഡിനെ കുറിച്ചല്ല ചിന്തിക്കുന്നത്, അഭിനയത്തെ കുറിച്ച് മാത്രമാണ്. നല്ല രീതിയിൽ അഭിനയിച്ച് അവാർഡ് കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് മികച്ച റോളുകളെന്നും കിട്ടിയിട്ടില്ല. നല്ല ഉയരമുണ്ടായിരുന്നതിനാൽ കോളജ് പഠന കാലത്ത് നാടകങ്ങളിൽ പുരുഷ വേഷങ്ങളിലാണ് ധാരാളം അഭിനയിച്ചിട്ടുള്ളത്. നാടകങ്ങളിൽ സ്ഥിരമായി അഭിനയിച്ചത് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്താൻ സഹായിച്ചു. അവിടെ വച്ച് എൽഗാസിയെ കണ്ടുമുട്ടി. എൽഗാസി പ്രോൽസാഹനം നൽകിയിരുന്നുവെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയത് സംബന്ധിച്ച് നീന ഗുപ്ത വിശദീകരിച്ചു.

സ്ത്രീകളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും പുസ്തകത്തിൽ എഴുതിയത് നടപ്പാക്കൽ അത്ര എളുപ്പമല്ല.
ഇന്ത്യൻ വനിതകളുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. ഒരു ശതമാനത്തിൽ താഴെ മാത്രമേ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നുള്ളൂ. ഇന്ത്യൻ വനിതകൾ ആദ്യം വീട്ടു ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാൽ, ഇന്ന് അങ്ങനെയല്ല, ഒരു ജോലിയുണ്ട്, അതോടൊപ്പം വീട്ടു ജോലികളും ചെയ്യണം. അതവരുടെ ജീവിത ഭാരം കൂട്ടുന്നതാണ്.

ജീവിതത്തെ ഒറ്റ വാചകത്തിൽ ചുരുക്കാമോ എന്നതിന് “മൂവ് ഓൺ” എന്നായിരുന്നു മറുപടി. സ്ത്രീ വിദ്യാഭ്യാസം വളരെ അത്യാവശ്യമുള്ള ഒരു കാലമാണിത്. പ്രതിസന്ധികളെ അതിജീവിക്കാൻ വിദ്യാഭ്യാസം സഹായിക്കും. തനിക്ക് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നൽകി. പിഎച്ച്ഡി വരെ ചെയ്യാൻ സാധിച്ചു. സിനിമാ മേഖലയിൽ നിലനിൽക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പബ്ലിക്കായി പുക വലിക്കരുത്. പലപ്പോഴും സുഹൃത്തുക്കളെയൊക്കെ വിശ്വസിച്ച് നാം പലതും ചെയ്യും. അതെല്ലാം പിന്നീട് പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ ദോഷകരമായിപ്പോകും. അതിന് വലിയ വില കൊടുക്കേണ്ടി വരും. താനങ്ങനെ ചെയ്തതു വഴിയുണ്ടായ ദുരനുഭവം പങ്കുവച്ചു കൊണ്ടാണ് അവർ ഇങ്ങനെയൊരു ഉപദേശം നൽകിയത്- നീന ഗുപ്ത വിശദീകരിച്ചു. ഗൾഫ് ന്യൂസ് എന്റർടെയിൻമെൻറ് എഡിറ്റർ മഞ്ജുഷ മോഡറേറ്ററായിരുന്നു. ബുക് സൈനിംഗ് സെഷനും ഉണ്ടായിരുന്നു.

സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം; ഇന്ത്യയിലും ദൃശ്യമാവും

ന്യുഡൽഹി: സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഗ്രഹണം പൂർണമായി ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി...

ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ; അഭിനന്ദനപരമെന്ന് മോദി

ന്യൂഡൽഹി: താരിഫ് യുദ്ധത്തിനിടയിലെ ഇന്ത്യയെപ്പറ്റിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നല്ല വാക്കുകളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യ-അമേരിക്ക ബന്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വിലയിരുത്തുകളെ ആത്മാർഥമായി അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു....

പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ പമ്പാനദിയിലേക്ക് ചാടിയ യുവതി മരിച്ചു. ആഞ്ഞിലിമൂട്ടിൽ കടവ് പാലത്തിൽ നിന്നാണ് യുവതി പമ്പയാറ്റിലേക്ക് ചാടിയത്. പിന്നീട് തോട്ടത്തിൽകടവ് ഭാഗത്ത് നിന്ന് ഇവരെ രക്ഷിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ആറാം വാർഷികം ആഘോഷിച്ച് ഷാര്‍ജ‌ സഫാരി മാള്‍

ഷാര്‍ജ: പ്രവർത്തനമാരംഭിച്ച് ആറു വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കി ഏഴാം വർഷത്തിലേക്ക് കടക്കുകയാണ് ഷാര്‍ജ‌ സഫാരി മാള്‍. സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ആറാം വാര്‍ഷിക ചടങ്ങില്‍...

കസ്റ്റഡി മർദ്ദനം; വകുപ്പുതല നടപടികൾ തുടരാമെന്ന് നിയമോപദേശം, കടുത്ത നടപടികൾക്ക് സാധ്യത

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിലവിൽ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തതിന് പിന്നാലെ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക്...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ് കുതിപ്പ്

സംസ്ഥാനത്ത് എക്കാലത്തെയും റെക്കോഡ് വിലയാണ് സ്വർണ്ണത്തിന് ഇപ്പോൾ. പവന് 560 രൂപ വർധിച്ച് 78,920 രൂപയാണ് വില. ഗ്രാമിന് 70 രൂപ കൂടി 9,865 രൂപയായി. ഇന്നലെ 22 കാരറ്റിന് ഗ്രാമിന് 10...

ബീഡി ബീഹാർ പോസ്റ്റ് വിവാദം, കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി ടി ബൽറാം

കോഴിക്കോട്: കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ബീഡി ബീഹാർ പരാമർശത്തെ തുടർന്ന് കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞു. . ജി.എസ്.ടി വിഷയത്തിൽ...

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ, വി ഡി സതീശനെതിരെ കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടതിനെതിരെ കോണ്‍ഗ്രസ് എംപി കെ.സുധാകരൻ. നടപടി മോശമായിപ്പോയെന്ന്...