കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ നീതി തേടി കെ എസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ വിജയം എസ് എഫ് ഐ അട്ടിമറിച്ചതാണെന്നും അതിനാൽ തന്നെ കോളേജിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നമാണ് കെ എസ് യു ചെയര്മാൻ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ വിജയം തടഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് പറഞ്ഞ കെ എസ് യു ചെയർമാൻ സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും ആരോപിച്ചിട്ടുണ്ട്. ശ്രീക്കുട്ടന്റെ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേരളവര്‍മ കോളജില്‍ ചെയര്മാന് സ്ഥാനത്തേക്ക് കെ എസ് യുവിനെ എണ്ണിത്തോല്‍പിച്ചുവെന്നാരോപിച്ച് പ്രവർത്തകർ മന്ത്രി ആർ ബിന്ദുവിന്റെ കോലംകത്തിച്ചു. വിവാദം സംസ്ഥാന വ്യാപക വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ആര് ബിന്ദു രാജിവെക്കണമെന്ന് ഡി സി സി പ്രസിഡന്‍്റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു.