ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കമാവും

എ​ഴു​ത്തി​ന്‍റെ​യും വാ​യ​ന​യു​ടെ​യും വാതായനങ്ങൾ തുറന്ന് ഷാർജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ 42ആം പതിപ്പിന് നാളെ തുടക്കമാവും. ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള ഇ​ത്ത​വ​ണ ‘നാം ​പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച്​ സം​സാ​രി​ക്കു​ന്നു’ എ​ന്ന പ്രമേയത്തിലാണ് നടക്കുന്നത്. ദക്ഷിണകൊറിയയാണ് വായനോത്സവത്തിലെ അതിഥിരാജ്യം.

108 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പ്ര​സാ​ധ​ക​രെ​ത്തു​ന്ന പു​സ്ത​കോ​ത്സ​വ​ത്തി​ൽ 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ​യെ​ത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുക.

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ 120 പ്ര​സാ​ധ​ക​രാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ൽ നി​ന്ന​ട​ക്കം പ്ര​ഗ​ല്ഭ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​മു​ണ്ട്. സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, ച​ല​ച്ചി​ത്ര, ശാ​സ്ത്ര, ബി​സി​ന​സ്, മാ​ധ്യ​മ, മേ​ഖ​ല​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക. ത​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും മ​റ്റും ഇ​വ​ര്‍ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ക്കും. നൂറുകണക്കിന് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും പ്രകാശനം ചെയ്യുന്നുണ്ട്. ബാ​ൾ​റൂ​മി​ലും ഇ​ന്‍റ​ലെ​ക്​​ച്വ​ൽ ഹാ​ളി​ലു​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സെ​ഷ​ൻ ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന സ​ന്ദ​ർ​ശ​ന സ​മ​യം.

പ്ര​മു​ഖ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 60​ലേ​റെ ശി​ൽ​പ​ശാ​ല​ക​ളും പുസ്തകോത്സവത്തിന്റെ ഭാഗമായി ഉണ്ടകും. ബ​ഹി​രാ​കാ​ശ യാ​ത്രി​ക സു​നി​ത വി​ല്യം​സ്, ബോ​ളി​വു​ഡ്​ താ​രം ക​രീ​ന ക​പൂര്‍, കാ​ജോ​ള്‍ ദേ​വ്ഗ​ന്‍, ഐ.​എ​സ്.​ആ​ര്‍.​ഒ ചെ​യ​ര്‍മാ​ന്‍ എ​സ്. സോ​മ​നാ​ഥ്, മ​ല്ലി​ക സാ​രാ​ഭാ​യ്, ബ​ര്‍ഖ ദ​ത്ത്, നീ​ന ഗു​പ്ത, നി​ഹാ​രി​ക എ​ന്‍.​എം, ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, അ​ജ​യ് പി. ​മ​ങ്ങാ​ട്ട്, ജോ​യ് ആ​ലു​ക്കാ​സ്, യാ​സ്മി​ന്‍ ക​റാ​ച്ചി​വാ​ല, അ​ങ്കു​ര്‍ വാ​രി​കൂ തു​ട​ങ്ങി​യ​വ​ർ അതിഥികളായി എത്തും. ഇന്റലെക്ച്വല്‍ ഹാള്‍, ബാള്‍റൂം എന്നിവിടങ്ങളിലും പുസ്തക പ്രകാശനങ്ങളുണ്ടാവും. ഇതിനായി മലയാളത്തില്‍നിന്ന് കെ.ജയകുമാര്‍, എം.പി.മാരായ ബിനോയ് വിശ്വം, എന്‍.കെ.പ്രേമചന്ദ്രന്‍, സി.പി.എം. നേതാക്കളായ പി.ജയരാജന്‍, ഡോ.വി.പി.പി. മുസ്തഫ തുടങ്ങിയവരും പങ്കെടുക്കും.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...