ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷ: സുരേഷ് ഗോപി

ദുബൈ: ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി പറഞ്ഞു. ജനങ്ങൾ തന്നാൽ ഇക്കുറി തൃശൂർ എടുക്കും, ജയിക്കുമെന്ന്​ തന്നെയാണ്​ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ ജയിപ്പിച്ചാൽ വ്യത്യസ്തമായ തൃശൂരിനെ കാണാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.​ ദുബൈയില്‍ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്‍റെ പ്രമോഷനോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള തന്‍റെ അപക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരുൺ വർമ സംവിധാനം ചെയ്ത സുരേഷ് ഗോപി നായകനാകുന്ന പുതിയ സിനിമയാണ് ‘ഗരുഢൻ’. നവംബർ മൂന്നിനാണ് ‘ഗരുഢൻ’ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ സീദ്ധീഖ്, അഭിരാമി, ദിവ്യ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണ് ഈ ചിത്രം എന്നും കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും നടൻ വ്യക്​തമാക്കി.

2014ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ അതിന്‍റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത് എന്നും എല്ലാ കാലത്തും ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവരടക്കം ഇരകളായിട്ടുണ്ടെന്നും ഇരകളുടെ പരാതികൾ സ്വീകരിക്കാൻ യു.എ.ഇയിൽ അദാലത്ത് നടത്താൻ എംബസിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

മുംബൈ: രാജ്യത്തെ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി തന്നെ തുടരും. ഫെബ്രുവരി 4-ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി...

വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വീകരിച്ച നിലപാടുകളും പരിഗണിച്ചാണ് തീരുമാനും. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി...

ദുബായിൽ റോബോടാക്സി; വാഹനത്തിൽ സഞ്ചരിച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ദുബായ് നഗരത്തിന്റെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാത്ത റോബോടാക്സി സേവനങ്ങൾ വരുന്നു. ബൈഡു അപ്പോളോ ഗോ നിർമ്മിച്ചിട്ടുള്ള RT6 റോബോടാക്സി വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ദുബായിൽ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, പ്രതിരോധ...

‘ഒരുനാൾ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകും’: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

കശ്മീർ പാകിസ്ഥാൻ്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷെഹ്ബാസ് ഷെരീഫിൻറെ അവകാശവാദം. ഇത് ഇന്ത്യയുമായുള്ള...

വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണിൽ നടക്കുന്ന ചടങ്ങിൽ...

യുഎസ് പൗരന്മാർ ഉടൻ ഇറാൻ വിടണം; കർശന നിർദ്ദേശവുമായി യുഎസ്

ഇറാനിൽ തുടരുന്ന കനത്ത ആഭ്യന്തര പ്രക്ഷോഭങ്ങളുടെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിൽ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി അമേരിക്ക. ഇറാനിലുള്ള യുഎസ് പൗരന്മാർ രാജ്യം ഉടൻ വിടണമെന്നും മടങ്ങാനായി യുഎസ് സർക്കാരിൻ്റെ സഹായം പ്രതീക്ഷിക്കരുതെന്നും മുന്നറിയിപ്പിൽ...

നടൻ വിജയ്‌ക്ക് തിരിച്ചടി, ആദായ നികുതി വകുപ്പിന്റെ ഒന്നരക്കോടി പിഴ അടയ്ക്കണം

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. 2015-16 സാമ്പത്തിക വർഷത്തിൽ വരുമാനം മറച്ചുവെച്ചതിന് 1.5 കോടി രൂപ ആദായനികുതി പിഴ ചുമത്തിയ ഉത്തരവ് ശരിവയ്ക്കുകയും അപ്പീൽ...

വാഹനാപകടം; നടൻ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം നഗരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. അതേഅസമയം സംഭവസമയത്ത് കാർ നിർത്താതെ പോയതിൽ നടൻ...