വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പുത്തൻപുരയ്ക്കൽ ഷാജു ആണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഗൃഹനാഥൻ ഷാജു വിഷം കഴിച്ച് ആത്മഹത്യചെയ്തു. ഷാജുവിന്റെ ഭാര്യ ബിന്ദു, മകൻ 27 വയസ്സുള്ള ബേസിൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബന്ധുക്കൾ ഫോൺ ചെയ്തപ്പോൾ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മകൻ ബേസിൽ വീടിന്റെ മുൻവശത്തെ മുറിയിൽ കുത്തേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയെ ഭാര്യയെ കഴുത്തറത്ത നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. നീണ്ടകാലമായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യയുടെയും മകന്‍റെയും പരാതിയെ തുടര്‍ന്ന് ഷാജു വീട്ടിലെത്തുന്നത് കോടതി ഒരുമാസം മുന്‍പ് വിലക്കിയിരുന്നു. ഇന്നലെ രാത്രിയാണ് ഷാജു വീട്ടിലെത്തി കൊലപാതകം നടത്തിയത്.