നൂറാം ജൻമദിനത്തിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നു. നൂറാം ജൻമദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ വിശേഷാവസരത്തിൽ ആശംസ നേരുന്നു എന്നായിരുന്നു മോദി എക്സിൽ കുറിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചു. ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹത്തിന് കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെയെന്നും ആശംസിക്കുന്നു.”-എന്നും മോദി കുറിപ്പിൽ കൂട്ടിച്ചേർത്തു. വിഎസിനും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒപ്പമുള്ള ചിത്രവും മോദി ട്വീറ്റ് ചെയ്തു.