നരേന്ദ്രമോദിയെ പിന്തുണക്കുന്നത് 80 ശതമാനം ഇന്ത്യക്കാർ, ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതത്തിന് വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്നും സർവ്വെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വ്വെ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഭാരതം വലിയ സ്ഥാനവും സ്വാധീനവുമുണ്ടെന്ന് പത്തിൽ ഏഴ് ഇന്ത്യക്കാരും വിശ്വസിക്കുന്നു എന്ന് സർവ്വെ പറയുന്നു. ഇന്ത്യക്കാരിൽ അഞ്ചിലൊന്ന് പേർ മാത്രമാണ് 2023ൽ പ്രധാനമന്ത്രി മോദിയെക്കുറിച്ച് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചത്

ഇസ്രായേൽ ജനതയ്‌ക്കാണ് ഇന്ത്യയോട് ഏറ്റവും അനുകൂലമായ കാഴ്ചപ്പാടുള്ളത്. ഇസ്രയേലിലെ 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിക്കുന്നവരാണെന്ന് റിപ്പോർട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള വീക്ഷണം, ആഗോളതലത്തിൽ ഇന്ത്യയുടെ ശക്തി, മറ്റ് രാജ്യങ്ങളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ വീക്ഷണങ്ങൾ എന്നിവയാണ് സർവ്വെയിൽ പരിശോധിച്ചത്. ഇന്ത്യയിൽ നിന്നുള്ള 2,611 പേർ ഉൾപ്പെടെ 24 രാജ്യങ്ങളിലെ 30,861 പേർക്കിടയിലാണ് സർവ്വെ നടന്നത്. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വ്വെ നടത്തിയത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായാണ് സർവ്വെ നടത്തിയത്.

ആ​ഗോള തലത്തിൽ ഇന്ത്യയുടെ ശക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റുള്ളവരെക്കാളേറെ ഇന്ത്യക്കാര്‍ തന്നെ വിശ്വസിക്കുന്നുണ്ടെന്ന് സര്‍വ്വെ വെളിപ്പെടുത്തി. ഏകദേശം 10 ല്‍ ഏഴ് പേര്‍, ആ​ഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം സമീപകാലത്ത് വര്‍ദ്ധിച്ചു എന്നാണ് വിശ്വസിക്കുന്നത്. സംസ്ഥാന നേതാക്കളേക്കാള്‍ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തിൽ എട്ട് ഇന്ത്യക്കാരും പ്രധാനമന്ത്രി മോദിയുടെ വീക്ഷണങ്ങൾ അനുകൂലമായാണ് റിപ്പോർട്ട് ചെയ്ത്. ഇതിൽ 55 ശതമാനം പേരും അദ്ദേഹത്തിന്റെ നിലപാടുകളോട് സ്വീകര്യമായ കാഴ്ചപ്പാടാണ് കാണിച്ചതെന്ന് സർവ്വെ ഫലം പറയുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മൂന്നാം തവണയും അധികാരം നോടുമെന്നാണ് സർവ്വെഫലങ്ങൾ കാണിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ ബിജെപി ദേശീയ നേതൃത്വം നടത്തിയ സര്‍വ്വെ ആണിത്.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...