ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിന് തുടക്കമായി. പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ പിക്ച്ചർ ദേശീയ പതാകയാക്കി മാറ്റി. ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ച്ചർ ത്രിവർണ്ണ പതാകയിലേക്ക് മാറ്റാൻ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.
കൂടാതെ ത്രിവർണ്ണ പതാകയ്ക്കൊപ്പമുള്ള ഫോട്ടോകൾ www.hargartiranga.com-ൽ അപ്ലോഡ് ചെയ്യാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. :നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം.”- മോദി എക്സിൽ കുറിച്ചു.