മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും മാസപ്പടി വിവാദത്തില്‍ പ്രതികരിക്കാതെ മാളത്തിൽ മൂന്ന് ദിവസമായി എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ല എന്നും അദ്ദേഹമ പറഞ്ഞു.
കേരളത്തിൽ “പിണറായി വിജയൻ ഐക്യമുന്നണി” മാത്രമാണ് ഇപ്പോൾ നിലവിലുള്ളതെന്നും കേന്ദ്രമന്ത്രി കൊല്ലത്ത് പറഞ്ഞു. വി.ഡി.സതീശൻ സഭയിൽ നിന്ന് പുറത്തുപോകുന്ന വേളയിലാണ് മാത്യു കുഴൽനാടൻ വായ തുറക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരിൽ സിപിഎമ്മിന്‍റേയും കോൺഗ്രസിന്‍റേയും മുസ്ലീം ലീഗിന്‍റേയും നേതാക്കളുണ്ട്. അതുകൊണ്ടാണ് സഹകരണത്തോടെ വിഷയത്തിൽ ഇരുകൂട്ടരും നീങ്ങുന്നത്. കബളിപ്പിക്കലിന്‍റേയും ഒത്തുതീർപ്പിന്‍റേയും രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും മന്ത്രി പ്രതികരിച്ചു.