കൊച്ചിക്ക് പിന്നാലെ കൊല്ലത്തും വാട്ടര്‍ മെട്രോ ഏര്‍പ്പെടുത്താന്‍ തീരുമാനം

കൊച്ചിയിലെ വാട്ടര്‍ മെട്രോ വിജയമായ സാഹചര്യത്തില്‍ കൊല്ലത്തും വാട്ടര്‍ മെട്രോ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊച്ചി മാതൃകയിൽ ആണ് കൊല്ലത്ത് അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. വൈകാതെ ഇതിനായി പഠനം തുടങ്ങാനും അഷ്ടമുടി കായല്‍ ശുചീകരിക്കാനും പദ്ധതിയുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതി കൊല്ലത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനരീതിയടക്കം മോയര്‍ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

കൊല്ലം കോർപറേഷന്റെ അഭ്യർഥന പ്രകാരം വാട്ടർ മെട്രോ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
മെട്രോ ടെർമിനലുകൾ, ബോട്ട് യാർഡുകൾ തുടങ്ങിയവ നിർമിക്കുന്നതിന് കൊച്ചി വാട്ടർ മെട്രോ വിദഗ്ധ സംഘം പഠനം നടത്തും. മാലിന്യം നിറഞ്ഞ അഷ്ടമുടികായൽ ശുചീകരണം വേഗത്തിലാക്കുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ ഏഴര കോടി രൂപയുടെ പദ്ധതിയാണ് തീരദേശ വികസന കോർപറേഷൻ മുഖേന നടപ്പാക്കുന്നത്. കായൽ ഡ്രജ് ചെയ്യുന്നതോടൊപ്പം മാലിന്യം നിറയുന്നത് ഒഴിവാക്കാൻ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍ കണ്‍ട്രോള്‍ സംവിധാനം തുടങ്ങിയ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ ഉള്‍നാടന്‍ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വാട്ടര്‍മേട്രോയുടെ വരവോടെ പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...