കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യ നിലമാറ്റമില്ലാതെ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ എക്മോ പിന്തുണയോടെയാണ് ചികിത്സ. കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുറിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. അതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിച്ചത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.