മണിപ്പൂര്‍ സംഘര്‍ഷം: അഞ്ചിടങ്ങളിൽ വെടിവെപ്പ്, വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടി

മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നു. ബിഷ്ണുപൂര്‍ ജില്ലയില്‍ അക്രമികള്‍ ഒന്നിലധികം തവണ വെടിവെയ്പ്പ് നടത്തിയതായി മണിപ്പൂര്‍ പോലീസ് അറിയിച്ചു. ‘മുവല്‍ഗട്ട്, തെരാഖോങ്സാംഗ്ബി , ഗോഥോള്‍, ഫോല്‍ജാംഗ്, ക്വാക്ത വാര്‍ഡ് നമ്പര്‍ 8 എന്നീ പ്രദേശങ്ങളില്‍ അക്രമികള്‍ തമ്മില്‍ വെടിവെയ്പ്പ് നടന്നു. സുരക്ഷാ സേന അക്രമികളെ തിരിച്ചടിക്കുകയും വെടിവെയ്പ്പ് നിര്‍ത്തിക്കുകയും ചെയ്തു.

സമീപ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ സുരക്ഷാസേന 9 ആയുധങ്ങള്‍ കണ്ടെടുത്തു’ മണിപ്പൂര്‍ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു. മണിപ്പൂരിലെ കുന്നിന്‍ പ്രദേശങ്ങളിലെയും താഴ്‌വരകളിലെയും വിവിധ ജില്ലകളിലായി മൊത്തം 122 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 843 പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നാളെ കേരളത്തിൽ; 10,800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

നാളെ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചയ്ക്ക് 1:30 ന് എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ്...

നിയമസഭാ തെരഞ്ഞെടുപ്പ്; 50 പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് കേരള ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള നേതൃത്വം അൻപതോളം പേരുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചു. നിലവിലെ പട്ടികയിൽ ദേശീയ നേതൃത്വം കാര്യമായ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് സൂചന. വരാനിരിക്കുന്ന മാർച്ച് 12-ലെ...

ഗണേഷ് കുമാർ രാജിവെക്കില്ല; കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി, മുഖ്യമന്ത്രിയെ കണ്ടു

മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങിയതോടെ കുടുംബപ്രശ്നമെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും മന്ത്രി ഗണേഷ് കുമാർ. തുടർന്ന് മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി...

എൽ പി ജി ക്ഷാമം; മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടി

വാണിജ്യ എൽ.പി.ജി വിതരണത്തിലെ തടസ്സങ്ങൾ കാരണം മുംബൈയിലെ ഏകദേശം 20% ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇതുവരെ അടച്ചുപൂട്ടിയതായി നഗരത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഗ്യാസ് വിതരണ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്ത രണ്ടു...

യുഎഇയുടെ പല ഭാഗങ്ങളിലും മാർച്ച് 12 വരെ മഴയ്ക്ക് സാധ്യത

ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും മാർച്ച് 12 വരെ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വരും ദിവസങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ-തീരദേശ-ചില...

ഇന്ത്യൻ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിന് മാർച്ച് 10 ചൊവ്വാഴ്ച ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2024 ലെ ഇന്ത്യയുടെ...

മന്ത്രി ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ നിലനിൽക്കവേ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി എന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. രാജിയിലേക്ക് നീങ്ങേണ്ട...

നടിയെ ആക്രമിച്ച കേസ്; സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി ഹൈക്കോടതി. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് അടക്കമുള്ള പ്രതികൾക്ക്‌ നോട്ടീസ് അയച്ചു. പ്രതികൾക്ക്...